തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കൈക്കൂലിയായി നല്കിയ ഐ ഫോണ്‍ കൈവശം വെച്ചെന്ന പരാതിയെക്കുറിച്ച് വ്യക്തത വരുത്താന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചൊവ്വാഴ്ച ഹാജരായില്ല.
ഇത് രണ്ടാം തവണയാണ് വിനോദിനി ഹാജരാകാതിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 10ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഡോര്‍ ക്ലോസ്ഡ് എന്ന കാരണം പറഞ്ഞ് നോട്ടീസ് തിരിച്ചെത്തി. ഇതേ തുടര്‍ന്നാണ് മാര്‍ച്ച് 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചത്.
ആദ്യ തവണ വട്ടിയൂര്‍ക്കാവിലെ മേല്‍വിലാസത്തിലാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ആളില്ലെന്ന കാരണത്താല്‍ ഈ നോട്ടീസ് മടങ്ങി. ഇ മെയില്‍ വഴി നോട്ടീസ് അയച്ചെങ്കിലും കിട്ടിയില്ലെന്നായിരുന്നു വിനോദിനി പറഞ്ഞത്. കോടിയേരിയും കസ്റ്റംസ് നോട്ടീസ് കിട്ടിയില്ലെന്ന വാദത്തില്‍ ഉറച്ചു നില്ക്കുന്നു. അതിനാല്‍ ഇക്കുറി കണ്ണൂരിലെ മേല്‍വിലാസത്തിലാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. എന്നാല്‍ ഈ നോട്ടീസും കിട്ടിയില്ലെന്ന വാദമാണ് വിനോദിനിയും കോടിയേരിയും ഉയര്‍ത്തുന്നത്.
ഐ ഫോണ്‍ എങ്ങിനെ ലഭിച്ചു, പിന്നെ ആര്‍ക്കെല്ലാം കൈമാറി എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: