ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ ബലിദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതാംബയുടെ ഈ മഹാന്മാരായ പുത്രന്മാരുടെ ത്യാഗം രാജ്യത്തിന്റെ എല്ലാ തലമുറകള്‍ക്കും പ്രചോദനമായി തുടരും. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളായ ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
“രക്തസാക്ഷി ദിനത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളായ അമര്‍ ഷഹീദ് വീര്‍ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ഭാരതാംബയുടെ ഈ മഹാ പുത്രന്മാരുടെ ത്യാഗം രാജ്യത്തിന്റെ എല്ലാ തലമുറകള്‍ക്കും പ്രചോദനമായി തുടരും. ജയ് ഹിന്ദ്!” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ബലിദാനികള്‍ക്ക് ആദരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: