തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നടത്തുന്ന അനധികൃത ഇടപെടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്രൈംബ്രാഞ്ചിനെതിരേ നല്കിയ ഹര്‍ജിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്പീക്കര്‍ക്കെതിരായ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. പൊന്നാനി സ്വദേശിയായ ലഫീര്‍ മുഹമ്മദ് മരക്കാരക്കയില്‍ എന്നയാള്‍ എംഡിയായി ഒമാനില്‍ നടത്തുന്ന മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങാന്‍ ശ്രീരാമകൃഷ്ണന് പദ്ധതിയിട്ടിരുന്നു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍, ശ്രീരാമകൃഷ്ണന് എന്നിവരാണ് ലഫീറിനേയും കോളേജ് ഡീന്‍ കിരണ്‍ എന്ന വ്യക്തിയേയും തനിക്ക് പരിചയപ്പെടുത്തിയതെന്നു സ്വപ്ന നല്കിയ മൊഴിയില്‍ പറയുന്നു. ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഷാര്‍ജയില്‍ സൗജന്യമായി ഭൂമി ലഭിക്കാന്‍ വേണ്ടി തിരുവനന്തപുരം ലീല പാലസ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയിരുന്നു. കോളേജിന്റെ ശാഖ തുടങ്ങുന്നതിന്റെ ഭാഗമായി 2018 ഏപ്രിലില്‍ താന്‍ ഒമാനില്‍ പോയിരുന്നെന്നും മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്റ്ററായ ഖാലിദുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന മൊഴി നല്കി. ശിവശങ്കറും ഇതിന്റെ കാര്യങ്ങള്‍ക്കായി ഒമാനില്‍ എത്തിയിരുന്നെന്നും സ്വപ്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: