ന്യൂദല്‍ഹി : മാനസിക പ്രശ്നം ഉള്ളവര്‍ പോലും സിപിഎമ്മുമായി ബിജെപിക്ക് ബന്ധമുള്ളതായി പറയില്ലെന്ന് ബിജെപി ദേശീയ വക്താവ് കൂടിയായ മീനീക്ഷി ലേഖി എംപി. ബിജെപിക്ക് സിപിഎമ്മുമായി ഒരിക്കലും യോജിക്കാന്‍ ആകില്ല. സിപിഎം കൊന്ന യുവാക്കളുടെ അമ്മമാരുടെ കണ്ണീര് ആണ് ബിജെപിക്ക് മുമ്പില്‍ ഉള്ളതെന്നും അവര്‍ പറഞ്ഞു.
അതേസമയം ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ഞെട്ടലുണ്ടാക്കിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഡമ്മി സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിക്ക് സമയം അനുവദിക്കണമായിരുന്നു. പരമാവധി പേരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആണ് തെരഞ്ഞെടുപ്പ് കമ്മിഷന് ശ്രമിക്കേണ്ടത് എന്നും മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.
അതിനിടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് തന്നെ പരിഗണിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും പ്രത്യേക സിറ്റിങ് നടത്തുക. തലശ്ശേരി, ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: