രേണുക ദേവി പാവുമ്പ
നൈമിശാരണ്യങ്ങള്
കത്തിക്കരിയുന്നു
നൈതികമൂല്യങ്ങ-
ളെങ്ങോ മറയുന്നു
”ഏകംസത് വിപ്രാ
ബഹുദാവദന്തി”യി-
ലേകീകരിക്കുന്നൊ-
രാചാര്യനെങ്ങുപോയ്?
എങ്ങുപോയ് നമ്മള്
പഠിച്ച വിജ്ഞാനങ്ങ-
ളെങ്ങും പ്രകാശം
വിടര്‍ത്തിയ നാളുകള്‍.
എത്രമഹോന്നത
ചിന്തകള്‍, ദര്‍ശനം,
സത്യംഗ്രഹിക്കുവാന്‍
സര്വ്വംത്യജിക്കലും.
വിശ്വബന്ധുത്വവു-
മേക കുടുംബക
വിശ്വാസവും പൂ-
ത്തുലഞ്ഞു നിന്നിന്നലെ
ഇന്നലെയോളവും
സംശുദ്ധിയാര്ന്നവള്-
ക്കെന്തിനാണിന്നിന്റെ
യഗ്നിപരീക്ഷകള്?
അഗ്നിനാളങ്ങളില്‍
നിന്നിവള്‍ ഭൂമി തന്
പുത്രിയെപ്പോലെ തേ-
ജസ്വിനിയായ്വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: