കോട്ടയം: കോട്ടയത്ത് ചരിത്രം തിരുത്താന്‍ എന്‍ഡിഎ. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായ മിനര്‍വ മോഹനാണ് കോട്ടയത്ത് ബിജെപി പ്രതിനിധിയായി എന്‍ഡിഎയ്ക്കുവേണ്ടി മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.
1987 മുതല്‍ 1995 വരെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്, 1995 മുതല്‍ 2000 വരെയും 2005 മുതല്‍ 2008 വരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അവര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ഈ കാലഘട്ടത്തിലാണ് മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്.
പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ് ലെയ്സണ്‍ ഓഫീസര്‍, ഈരാറ്റുപേട്ട ഗൈഡന്‍സ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍, എസ്എന്‍ഡിപി യോഗം പൂഞ്ഞാര്‍ ചെയര്‍പേഴ്സണ്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. പെരിങ്ങുളം വേലംപറമ്പില്‍ വീട്ടില്‍ താമസിക്കുന്നു. ഭര്‍ത്താവ്: വി.എസ്. മോഹന്‍. മക്കള്‍: ജ്യോതിസ് മോഹന്‍, അപര്‍ണ മോഹന്‍.
സിറ്റിങ് എംഎല്‍എയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തുടര്‍ച്ചയായ മൂന്നാം തവണയാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. നാലു തവണ അടൂര്‍ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായിരുന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറിയടക്കം വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. യുഡിഎഫ് മന്ത്രിസ ഭയില്‍ ആഭ്യന്തരം, ജലവിഭവം, ആരോഗ്യം, വനം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയായിട്ടുണ്ട്. കോടിമതയില്‍ താമസിക്കുന്നു. ഭാര്യ: ലളിതാംബിക രാധാകൃഷ്ണന്. മക്കള്‍: ഡോ. അനുപം രാധാകൃഷ്ണന്, ആതിര രാധാകൃഷ്ണന്, അര്ജുന് രാധാകൃഷ്ണന്.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. അനില്‍കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. കോട്ടയത്തെ നദീ പുനരുദ്ധാരണ പദ്ധതിയുടെ മുഖ്യസംഘാടകനാണ്. പതിനൊന്ന്— ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിഐടിയു കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: എന്‍. ശ്രീദേവി. മക്കള്‍: കൃഷ്ണ, കൃപ.
മിനര്‍വ മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: