Categories: Kerala

ജീവിതങ്ങളില്‍ മോദി സ്പര്‍ശം; വനവാസി ഊരിലും ജല്‍ ജീവനെത്തി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഗ്രാമീണ മേഖലയിലെ മൂന്നു കോടിയിലധികം കുടുംബങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ സൗജന്യമായി എത്തിച്ചത്. ഈ സ്വപ്ന പദ്ധതിയിലൂടെ കുടിവെള്ളം കിട്ടിയ സന്തോഷത്തിലാണ് അരുവിക്കരയ്ക്കടുത്ത് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ കോട്ടൂര്‍ ചോനാമ്പാറ ഏഴാം വാര്‍ഡിലെ മുണ്ടണിനട നഗര്‍ ലക്ഷം വീട് കോളനിവാസികളും.

വിളപ്പില്‍(തിരുവനന്തപുരം): ദാഹജലത്തിനായി മുറവിളി കൂട്ടിയിരുന്ന വനവാസികളോട് ഒരല്‍പ്പം ദയ കാണിക്കാന്‍ ഇതേവരെ ഒരു ഭരണാധികാരികളും ശ്രമിച്ചിരുന്നില്ല. സമരം ചെയ്യാനറിയാത്ത കാടിന്റെ മക്കളുടെ നിസ്സഹായതയായിരുന്നു അധികൃതര്‍ക്ക് തുണയായത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്‍ എന്ന പദ്ധതിയിലൂടെ കുടിനീരുമായി വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ മനം നിറഞ്ഞത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്.

 കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഗ്രാമീണ മേഖലയിലെ മൂന്നു കോടിയിലധികം കുടുംബങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ സൗജന്യമായി എത്തിച്ചത്. ഈ സ്വപ്ന പദ്ധതിയിലൂടെ കുടിവെള്ളം കിട്ടിയ സന്തോഷത്തിലാണ് അരുവിക്കരയ്‌ക്കടുത്ത് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ കോട്ടൂര്‍ ചോനാമ്പാറ ഏഴാം വാര്‍ഡിലെ മുണ്ടണിനട നഗര്‍ ലക്ഷം വീട് കോളനിവാസികളും. 49 കുടുംബങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ കോളനി. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശം. കോളനിക്കകത്തു തന്നെയുള്ള പൊതുകിണറിനെയാണ് ഇവിടുള്ളവര്‍ ജലസ്രോതസ്സായി ഉപയോഗിച്ചിരുന്നത്. വേനല്‍ക്കാലത്ത് കിണര്‍ വറ്റും. ജലദൗര്‍ലഭ്യം ഈ കുടുംബങ്ങളെ അലട്ടും. കിലോമീറ്ററുകളാണ് ഇവര്‍ ചുമട്ടു വെള്ളത്തിനായി താണ്ടിയിരുന്നത്.  

ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ഈ കോളനിയിലെ 49 വീടുകള്‍ക്കും കുടിവെള്ള കണക്ഷനെത്തിയത് കഴിഞ്ഞ നവംബറിലാണ്. ഇന്നവര്‍ വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് അണമുറിയാതെ ശുദ്ധജലമെത്തുമ്പോള്‍ നന്ദിയോടെ സ്മരിക്കുന്നു, മോദി സര്‍ക്കാരിനെ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക