തിരുവനന്തപുരം: അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്കുനേരെ നടന്ന അക്രമം ജനാധിപത്യകേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ്ജ്കുര്യന്‍. തെരഞ്ഞെടുപ്പു പ്രചരണത്തിന് പോകുമ്പോഴാണ് അനൂപ് ആന്റണിയെ ഒരു സംഘം സിപിഎമ്മുകാര്‍ ആക്രമിച്ചത്. പരിക്കേറ്റ സ്ഥാനാര്‍ത്ഥി ആശുപത്രിയിലാണ്. ബിജെപിയുടെ പ്രചരണത്തിലും ജനപിന്തുണയിലും വിറളിപിടിച്ച സിപിഎമ്മുകാരാണ് അക്രമത്തിനു പിന്നില്‍. അവര്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കരുതെന്ന് ആഗ്രഹിക്കുന്നു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സൈ്വര്യമായി പ്രചാരണം നടത്താനുള്ള സാഹചര്യമൊരുക്കണമെന്നും ജോര്‍ജ്ജ് കുര്യന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: