തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഭക്തരെ തുടരെ അപമാനിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വീണ്ടും തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ച് എന്‍എസ്എസ്. ശബരിമല ഭക്തര്‍ക്കെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെയും തിരിഞ്ഞ സര്‍ക്കാരിനെതിരെ തിരുവനന്തപുരം നഗരത്തില്‍ നാമജപ ഘോഷയാത്ര എന്‍എസ്എസ് നടത്തി.തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിലേക്ക് നാമജപ ഘോഷയാത്ര നടത്തിയത്.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്ന് വരുത്തിതീര്‍ക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. ഇതിലും പ്രതിഷധിച്ചാണ് നാമജപ ഘോഷയാത്ര യാത്ര നടത്തിയതെന്ന് എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ഇന്നലെ രംഗത്തെത്തിയിരുന്നു. കാനത്തിന്റേത് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള പാഴ്ശ്രമമാണ്. ശബരിമല കേസിന്റെ അന്തിമവിധി വരുന്നതുവരെ എന്‍.എസ്.എസ്. കാത്തിരിക്കണമെന്ന് കാനം പറയുന്നത്. കേസ് നിലവിലുണ്ടെന്ന കാര്യം അദ്ദേഹത്തിന്റെ ഈ പ്രസ്താവനയിലൂടെ തന്നെ വ്യക്തമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: