മന്ത്രിമാരും, പ്രധാനികളും, സേനാനായകന്മാരും മഹാരാജാവിന്റെ ഉപരി സ്വര്ണവൃഷ്ടി നടത്തി. ബാഹുബലവും ബുദ്ധിബലവും ധനബലവും ഒരുമിച്ച് സ്വരാജ്യസേവനത്തിനായി കടിബന്ധരായി. വിഭിന്ന രാജ്യങ്ങളില്‍ നിന്നുവന്ന രാജദൂതന്മാര് അമൂല്യങ്ങളായ സമ്മാനങ്ങള്‍ നല്‍കിക്കൊണ്ട് ഗൗരവം പ്രദര്‍ശിപ്പിച്ചു. ഇവരില്‍ ഇംഗ്ലീഷുകാരുടെ വക്കീല്‍ ഹെന്റി ആക്സിണ്ഡേനോവും ഉണ്ടായിരുന്നു.
സിംഹാസനാരോഹണച്ചടങ്ങ് അവസാനിച്ചു. അതിനുശേഷം പര്‍വതാകാരനായ ആനപ്പുറത്ത് സജ്ജീകരിച്ച ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട്. മഹാരാജാവ് നഗരപ്രദക്ഷിണം ചെയ്തു. ആ ശോഭായാത്രയില്‍ പതിനായിരങ്ങള്‍ അനുശാസനപൂര്വം പങ്കെടുത്തു. സ്വരാജ്യത്തിന്റെ സര്വസൈന്യാധിപന് ആനക്കാരനായി. മുന്നില്‍ ഭഗവധ്വജം ഉയര്‍ന്ന് പറക്കുന്നുണ്ടായിരുന്നു. ദേവദുര്‍ലഭമായ വൈഭവത്തോടെ ഛത്രപതി ശിവാജി റായഗഢിന്റെ രാജമാര്‍ഗത്തില്‍ കൂടി പുരപ്രദക്ഷിണം ചെയ്ത് തിരിച്ചെത്തി.
രാജ്യാഭിഷേകവുമായി ബന്ധപ്പെട്ടു ഒരു കോടിയിലധികം ധനത്തിന്റെ ചെലവുണ്ടായി. സ്വരാജ്യത്തിന്റെ അന്നത്തെ പരിതസ്ഥിതിയില്‍ ഇത് അധിക വ്യയമായിരുന്നു. ഇത്രയും ധനംകൊണ്ട് പത്ത് കോട്ടകള്‍ കെട്ടാമായിരുന്നു. എന്നാല്‍ മഹാരാജാവ് ചിന്തിച്ചത്, കോട്ടകള്‍ നിര്മിക്കുന്നതിലുപരിയായി സ്വരാജ്യ സംബന്ധമായ വിഷയത്തില്‍ പ്രജകള്‍ക്ക് സിംഹാസനത്തോടുള്ള ശ്രദ്ധ നിര്‍മിക്കുന്നത്, വജ്രകവചത്തിന് തുല്യമാണ് എന്നായിരുന്നു. ജനങ്ങളുടെ മനസ്സില്‍ സിംഹാസനത്തോടുള്ള കൂറാണ്
പിന്നീട് ഔറംഗസേബിന്റെ അക്രമണ സമയത്ത് പ്രളയസമാനമായ പരിസ്ഥിതി ഉണ്ടായപ്പോള്‍ രാജാറാമിന്റെ രക്ഷയ്ക്കായെത്തിയത്. സ്വരാജ്യത്തിന്റെ പരമ്പര ഖണ്ഡിക്കപ്പെടാതെ നില്‍ക്കണം. സിംഹാസനം സ്ഥാപിച്ചതിന്റെ ദൂരദൃഷ്ടിയോടെയുള്ള ഉദ്ദേശ്യം സാര്‍ത്ഥകമായി.
സിംഹാസനാരോഹണ സംബന്ധമായ എല്ലാ കാര്യക്രമങ്ങളും അവസാനിച്ചു. അമ്മയുടെ പ്രിയ പുത്രനായ ശിവബാ അമ്മയുടെ അടുത്തു ചെന്ന് പാദതലത്തില്‍ ഇരുന്നു. ഭാവപൂര്ണമായി അദ്ദേഹം പറഞ്ഞു-അംബ! അമ്മയുടെ ആശീര്‍വാദം ഇന്ന് ഫലിച്ചു എന്ന്. ഏറെ സമയം അമ്മയും മകനും സംസാരിച്ചുകൊണ്ടിരുന്നു. അമ്മയ്ക്ക് യോഗ്യനായ മകനും മകന് യോഗ്യയായ അമ്മയുമായിരുന്നു ഇവര്‍. മാതാപുത്രബന്ധം എങ്ങനെയായിരിക്കണമെന്ന് ലോകത്തിന് മാതൃകയാക്കാവുന്നതായിരുന്നു ഈ ആദര്ശയുഗളം. ഇത് ഹിന്ദുയുഗം സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും യുഗം. പ്രതിപച്ചന്ദ്ര ലേഖേവ വര്ധിഷ്ണുര് വിശ്വവന്ദിത…എന്ന് ബാല്യകാലത്ത് ശിവാജി പ്രകാശിപ്പിച്ച അതേ മുദ്ര രാജമുദ്രയായി നിശ്ചയിച്ചു. സമസ്ത ഹിന്ദു ജഗത്തിലും പുതിയ യുഗത്തിന്റെ മുദ്ര പതിപ്പിക്കാനായി. രാജ്യാഭിഷേക ശകവര്‍ഷത്തിന്റെ പുതിയ നാണയങ്ങള്‍ പുറത്തിറക്കി. വ്യവഹാരത്തില്‍ കൊണ്ടുവന്നു.
സിംഹാസനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായി വന്ന എല്ലാവര്ക്കും ശിവാജി യഥോചിതം സമ്മാനങ്ങള്‍ നല്കി ആദരിച്ചു. അവസാനം അവിടെ ഒരു കിശോരന് അവശേഷിച്ചിരുന്നു-മദാരി മേഹനുത- ആഗ്രയില്‍ മഹാരാജാവിന്റെ പാദസേവ ചെയ്ത ആ മുസല്മാന് ബാലനായിരുന്നു അത്. രാജേ അവനോട് ചോദിച്ചു കുഞ്ഞേ നീ എന്താണ് ആഗ്രഹിക്കുന്നത്? പറയൂ രാജേ സ്നേഹപൂര്‍വം ചോദിച്ചു. ആ ബാലന് എന്തു ചോദിച്ചാലും അതുനല്കാന് ശിവാജിരാജേ തയ്യാറായിരുന്നു. മദാരി മേഹതര്‍ വിനയത്തോടെ മറുപടി പറഞ്ഞു-എല്ലാ ദിവസവും അങ്ങയുടെ ഈ സിംഹാസനം തുടച്ചുവൃത്തിയാക്കാനും അലങ്കരിക്കാനുമുള്ള ജോലി എനിക്ക് തരണം എന്ന്.
മഹാരാജാവിന്റെ സമ്പര്‍ക്കവലയത്തില്‍ വരുന്നവരെല്ലാം സ്വരാജ്യത്തിനായി സര്‍വദാ സര്‍വഥാ സമര്‍പ്പിതരായി മാറുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. ഹിന്ദു സാമ്രാജ്യത്തിന്റെ സിംഹാസനാരോഹണ സന്ദര്‍ഭം വര്‍ണിക്കാനായി മഹായോഗി ശ്രീ സമര്‍ത്ഥരാമദാസ സ്വാമികള്‍ തന്റെ ഗുഹ വിട്ട് പുറത്തുവന്നു. സിംഹാസനാരോഹണത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് അദ്ദേഹം പാടി. സ്വപ്ന ദര്‍ശനം സത്യമായി മാറി ധര്മവിരുദ്ധരും പാപികളും ദൈവവിദ്വേഷികളും ദുഷ്ടന്മാരും നശിച്ചു. ആനന്ദ വനഭുവനം നിര്‍മിക്കപ്പെട്ടു. ദേശവും ധര്‍മവും ഉദ്ധരിക്കപ്പെട്ടു. തീര്‍ത്ഥസ്ഥാനങ്ങളും ക്ഷേത്രങ്ങളും പാവനങ്ങളായി. സ്നാന സന്ധ്യാദി കര്‍മങ്ങള്‍ ചെയ്യാന്‍ യോഗ്യമായിത്തീര്‍ന്നു. ആനന്ദവനഭുവനം നിര്‍മിക്കപ്പെട്ടു. ഗീതങ്ങളും വാദ്യങ്ങളും മുഴങ്ങാന്‍ തുടങ്ങി. ആഗ്രഹിച്ചതെല്ലാം സാധിച്ചു. ആനനന്ദഭുവനം നിര്‍മിക്കപ്പെട്ടു എന്ന്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: