കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന് ഐഎന്‍ടിയുസി. അഞ്ചു സീറ്റുകള്‍ ആവശ്യപ്പെട്ട ഐഎന്‍ടിയുസിക്ക് ഒരു സീറ്റു പോലും നല്‍കാത്തതാണ് കാരണം. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍ക്ക് സീറ്റു നല്കിയപ്പോള് മഹിളാ കോണ്‍ഗ്രസിനെയും ഐഎന്ടിയുസിയെയുമാണ് അവഗണിച്ചത്.
ഐഎന്‍ടിയുസി മണ്ഡലം, ബ്ലോക്ക്, ജില്ലാ ഭാരവാഹികളോടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയത്. ഐഎന്‍ടിയുസിയുടെയും കോണ്‍ഗ്രസിന്റെയും ചുമതല വഹിക്കുന്ന പ്രവര്‍ത്തകരുടെ വിട്ടുനില്‍ക്കല്‍, പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. 20ന് ചേരുന്ന ഐഎന്‍ടിയുസി സബ് കമ്മറ്റി കൂടുതല്‍ തീരുമാനമെടുക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ സമാന്തരമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ആര്. ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കുണ്ടറ, വൈപ്പിന്‍, വാമനപുരം അല്ലെങ്കില്‍ നേമം, ഏറ്റുമാനൂര്‍ അല്ലെങ്കില്‍ പൂഞ്ഞാര്‍, കാഞ്ഞങ്ങാട് എന്നീ അഞ്ച് സീറ്റുകളാണ് ഐഎന്‍ടിയുസി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: