കൊച്ചി: തോക്കും മയക്കുമരുന്നുമായി മിനിക്കോയ് ദ്വീപിന് സമീപത്തേയ്‌ക്ക് പോയ ബോട്ടുകള്‍ തീര സംരക്ഷണസേന പിടികൂടി. സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ടുകള്‍ ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരസംരക്ഷണ സേന പിടിച്ചത്.
മിനിക്കോയ് ദ്വീപിന് സമീപം എട്ട് ദിവസമായി മസംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് ബോട്ടുകള്‍ ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് തീരസംരക്ഷണസേന ആസൂത്രിതമായി ബോട്ടുകളെ വളയുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബോട്ടുകളില്‍ നിന്ന് 5 എകെ 47 തോക്കും 1000 തിരകളും മുന്നൂറ് കിലോ ഹെറോയിനും കണ്ടെത്തിയത്.
ബോട്ടില്‍ എത്ര പേരുണ്ടെന്നോ ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണോ എന്നത് സംബന്ധിച്ച് പുറത്തുവിട്ടിട്ടില്ല. പിടികൂടിയ ബോട്ടുകളുമായി തീര സംരക്ഷണസേന കേരളാ തീരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തില്‍ മിനിക്കോയ് ദ്വീപിന് അടുത്ത് നിന്ന് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടിയിരുന്നു.
നാര്‍ക്കോട്ടിക് സെല്ലിന്റെ ചോദ്യം ചെയ്യലില്‍ ബോട്ടിലുണ്ടായിരുന്ന മയക്കുമരുന്ന് തീരസംരക്ഷണ സേനയെ കണ്ടപ്പോള്‍ കടലില്‍ ഉപേക്ഷിച്ചെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്. തുടര്‍ച്ചയായി മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ തീരസംരക്ഷണ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: