കൊല്‍ക്കൊത്ത: ബംഗാളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം കൂടിയത് മമതയുടെ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച ബംഗാളിലെത്തിയ അദ്ദേഹം പുരുലിയയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു.
തൃണമൂല്‍ സര്‍ക്കാര്‍ ദളിതരെയോ പിന്നോക്കക്കാരെയോ ആദിവാസിഖളെയോ പരിഗണിച്ചില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബലംപ്രയോഗിച്ച് പണം വാങ്ങുന്നതിന്റെയും സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ കമ്മീഷന് ഈടാക്കുന്നതിന്റെയും ഏറ്റവും വലിയ ഇരകളാണ് ആദിവാസികള്‍- പ്രധാനമന്ത്രി ആദിവാസിമേഖലയായ ജംഗല്‍മഹല്‍ മേഖലയില്‍ നടന്ന റാലിയില്‍ പറഞ്ഞു.
ഒളിയുദ്ധം നടത്തുന്ന മാവോ റെബലുകളെ മമത ബാനര്‍ജി സഹായിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. മെയ് 2ന് മമതയുടെ കളികള്‍ എല്ലാം അവസാനിക്കുന്ന ദിവസമാണെന്നും മോദി പറഞ്ഞു.
ബംഗാളിലെ ജനങ്ങള്‍ക്ക് നല്ല ഓര്‍മ്മശക്തിയുണ്ട്. പുല്‍വാമ ആക്രമണത്തിലും ബത്ല ഹൗസ് ഏറ്റുമുട്ടലിലും ആരുടെ ഭാഗത്താണ് മമത നിന്നതെന്ന് ഇവര്‍ ഓര്‍മ്മിക്കും. കോവിഡ് കാലത്ത് നടത്തിയ അഴിമതിയും ജനം ഓര്‍മ്മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: