തിരുവനന്തപുരം: ദൈവവിശ്വാസം മാനസിക രോഗമായി കരുതുന്നവര്‍ ആണ് കമ്മ്യൂണിസ്റ്റ്കാരെന്നും ദൈവത്തെയും ദൈവ വിശ്വാസികളെയും അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയുന്നവരാണ് കമ്മ്യൂണിസറ്റ്കാരെന്നും തുറന്നുപറഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. വോട്ട് ലക്ഷ്യം വെച്ച് മാത്രമാണ് ക്ഷേത്രദര്‍ശനവും അരമന ദര്‍ശനവും കൈമുത്തലും കാല്‍വണങ്ങളും നടത്തുന്നത്. അതിനാല്‍ ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദൈവത്തെ ദൈവ വിശ്വാസികളെ ബഹുമാനിക്കുന്നവരെ തെരഞ്ഞെടുക്കൂ എന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞു കടകംപള്ളി സുരേന്ദ്രന്റെ മാപ്പ് പറച്ചിൽ CPIMന്റെ ദേശീയ നേതാവ്(?) ശ്രീ സീതാറാം യെച്ചൂരി തിരുത്തി പറഞ്ഞിരിക്കുന്നു. മാപ്പ് പറഞ്ഞത് അന്വേഷിക്കുമെന്ന്.
ഈ രണ്ട് വ്യക്തികളെയും ഞാനും മിലനും സന്ദർശിചിരുന്നു. ശബരിമല സമരത്തിൽ മിലൻ പങ്കെടുത്തതിന് പ്രതികാരമായി എന്നെ ജോലിയിൽ CPIM തമ്പുരാക്കൻമാർ പിരിച്ചു വിട്ടിരുന്നു. RSS വാരിക കേസരിയിൽ ലേഖനം എഴുതിയതും കാരണമായി.ആ ലേഖനത്തിലും ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള എന്റെ വ്യക്തിപരമായ നിലപാട് ആവർത്തിച്ചിരുന്നു.
കടകംപള്ളി സുരേന്ദ്രൻ എന്നോട് കയർത്ത് പറഞ്ഞത് ” നിങ്ങളോട് ആര് പറഞ്ഞു ഞാൻ തൊഴുതതാണ് എന്ന്? വെറുതെ നിന്നതാണ് മര്യാദ കാട്ടിയതാണ്” എന്നാണ്!!
ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുതതിനെ പാർട്ടി വിശദീകരണം ചോദിച്ചില്ലേ എന്ന് ചോദിച്ചപ്പോഴായിരുന്നു ദേവസ്വം മന്ത്രിന്റെ ഈ മറുപടി. സീതാറാം യെച്ചൂരിയെ തൈക്കാട് ഗസറ്റ് ഹൗസിൽ വച്ച് കണ്ടപ്പോൾ പറഞ്ഞത് “ദൈവവിശ്വാസവും രാഷ്‌ട്രിയവുമൊക്കെ വ്യക്തിപരമായ കാര്യമല്ലേ” എന്നാണ്! ഗായത്രി മന്ത്രം ചൊല്ലി വളർന്നിട്ട് അവിശ്വാസികളുടെ കമ്മ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുത്തപ്പോൾ മാതാപിതാക്കൾ എതിർത്തിലല്ലോ അന്നത്തെ ഗായത്രി മന്ത്രത്തിന്റെ അനുഗ്രഹമാണ് ഇത്ര ഉന്നത സ്ഥാനത്ത് എത്തിയത് എന്ന് പറഞപ്പോൾ ചിരിച്ചു അദ്ദേഹം ശാന്തനായി. കടകംപള്ളിയുടെ മാപ്പ് പറച്ചിലും CPM നേതാക്കൻമാരുടെ വീട് കയറിയിറങ്ങി “തെറ്റായി പോയി” പറച്ചിലും ആത്മാർത്ഥത ഇല്ലാത്തതാണ്.
“ഇത് CPIM ആണ്. പാർട്ടി വേറെ ആണ്. ഈ പാർട്ടി വേറെ ലെവലാണ്. ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല” ഇതെല്ലാം CPIM നേതാക്കൻമാർ പറയുന്നതാണ്!! ശരിയാണ് ഈ പാർട്ടി വേറെ ലെവലാണ്. ഇവിടെ ഒരാൾ വെറും ഒരാൾ അല്ല ദേവസ്വം മന്ത്രി ശബരിമലയിൽ നടന്നതിനെല്ലാം മാപ്പ് പറയുന്നു. വേറൊരാൾ അതും വെറും ഒരാൾ അല്ല ദേവസ്വം മന്ത്രിന്റെ പാർട്ടിടെ ദേശീയ നേതാവ് ആ മാപ്പ് പറച്ചിലിനെ തള്ളി പറയുന്നു. മാപ്പ് പറഞകാര്യം അന്വേഷിക്കുമെന്ന് പറയുന്നു!! പാർട്ടി വേറെ ലെവലാണ്!! അല്ലേ?
മലയാളികൾ മാത്രമല്ല അയ്യപ്പനെ വിശ്വസിക്കുന്നത് ബഹുമാനിക്കുന്നത് ഒരു ്രാവശ്യമെങ്കിലും കാണാൻ കൊതിക്കുന്നത് വിശ്വാസികൾ വിദേശിയർ പോലും അയ്യനെ വണങ്ങുന്നു. ഹിന്ദുക്കൾ മാത്രമല്ല അയ്യപ്പ വിശ്വാസികൾ അന്യമതസ്ഥരും അയ്യനെ ആരാധിക്കുന്നു.
3 – 4 ദിവസങ്ങൾക്ക് മുന്നേ എന്റെ അപ്പച്ചൻ എം എം.ലോറൻസ് മിലനോട് ചോദിച്ചു “നീയെങ്ങിനെ അയ്യപ്പന്റെ വിശ്വാസി ആയി എന്താ അയ്യപ്പനെ വിശ്വസിയ്‌ക്കാൻ കാരണമെന്ന്”? ഒരാൾ ദൈവ വിശ്വാസി ആകാൻ കാരണം വേണം. അന്യമതസ്ഥർ വേറൊരു മതത്തിന്റെ ദൈവത്തിന്റെ വിശ്വാസി ആയത് എന്ത് കൊണ്ട്? 91 വയസ്സിലും കടുത്ത കമ്മ്യൂണിസറ്റ്കാരനും നിരിശ്വരവാദിയുമായ ഒരാളുടെ സംശയം.
ഇതേ എം.എം.ലോറൻസ് എന്റെ അപ്പൻ FB Post ൽ യേശുക്രിസ്തുവിനെ ഇഷ്ടമാന്ന് പറഞ്ഞിരുന്നു! ഇഷ്ടം തന്നെയാ വിശ്വാസം. വിശ്വാസം തന്നെയാ ഇഷ്ടം. ഇഷ്ടമുണ്ടെങ്കിലെ വിശ്വസിയ്‌ക്കാൻ സാധിയ്‌ക്കു വിശ്വാസം ഉണ്ടെങ്കിലെ ഇഷ്ടപ്പെടാനും സാധിയ്‌ക്കു!
അതിപ്പോൾ ഈശ്വരനായാലും മനുഷ്യനായാലും! അമ്മയെ എത്ര മാത്രം അപ്പച്ചൻ ദൈവ വിശ്വാസത്തിന്റെ പേരിൽ പരിഹസിചിരിക്കുന്നു. 4 മക്കളെയും വിശ്വാസികൾ അല്ലാതെ വളർത്താൻ ആണ് ശ്രമിച്ചത്. അമ്മയെ പരിഹസിയ്‌ക്കാൻ 4 മക്കളും ഒരുമിച്ച് നിന്നിട്ടുണ്ട്.
അമ്മ പ്രാർത്ഥിക്കുമ്പോൾ കണ്ണീരോടെ പ്രാർത്ഥിക്കുമ്പോൾ! അപ്പച്ചൻ വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചില്ല!! പക്ഷേ അമ്മേടെ വിശ്വാസത്തെ ബഹുമാനിച്ചില്ല. ഞങ്ങൾ മക്കൾ ഈശ്വരവിശ്വാസം ഇല്ലാതെ വളർന്ന് വരുന്നതിൽ അപ്പഛന് അഭിമാനവും അമ്മയ്‌ക്ക് വേദനയുമായിരുന്നു. ഇന്ന് 4 – ൽ 3 പേരും ദൈവവിശ്വാസികളാണ്. മൂത്തമകൻ Sajiന്റെ കാര്യം എനിക്കറിയില്ല.
Suia, Abi പിന്നെ ഞാനും ദൈവ വിശ്വാസികളാണ്. ജീവിതം തന്ന വിശ്വാസം. സ്വയം വിശ്വാസികളായതാണ്. ആരുടെയും പ്രേരണയും സ്വാധീനവും അല്ല. ഞങ്ങൾ ദൈവവിശ്വാസികളായതിൽ അമ്മയ്‌ക്ക് സന്തോഷമായിരുന്നു.
50 വർഷങ്ങളിൽ കൂടുതൽ ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യയായി ജീവിച്ചിട്ടും അമ്മയ്‌ക്ക് ദൈവ വിശ്വാസത്തിൽ ഒരു കുറവും വന്നില്ല. അചഞ്ചലമായിരുന്നു അമ്മടെ വിശ്വാസം.
അമ്മയെ കമ്മ്യൂണിസ്റ്റാക്കാൻ അപ്പഛന് സാധിച്ചില്ല അമ്മയ്‌ക്ക് പ്രാർത്ഥനാ ശക്തികൊണ്ട് 3 മക്കളെ എങ്കിലും ദൈവവിശ്വാസികളായി കാണാൻ മാറ്റാൻ സാധിച്ചു. അതാണ് ദൈവത്തിന്റെ ശക്തി. ആ ശക്തിക്ക് മുന്നിൽ ഒരു ഇസവും ഒന്നുമല്ല.!!
ഞങ്ങൾ 3 പേരും കമ്മ്യൂണിസ്റ്റ്കാരുമല്ല!! അപ്പച്ഛന്റെ കമ്മ്യൂണിസം ഞങ്ങളെ സ്വാധിനിച്ചില്ല!!
ഇവിടെയും Sajiന്റെ കാര്യം എനിക്കറിയില്ല.” “എനക്കറിയില്ല”!! CPIM കാരുടെ “മാപ്പ് പറച്ചിലിലും തെറ്റായിപോയി പറച്ചിലിലും ” തെന്നിവീണാൽ വീണടെത്ത് കിടക്കാനെ പറ്റു.
എഴുന്നേൽക്കാൻ നോക്കിയാൽ വീണ്ടും തെന്നിവീഴും പിന്നെയും വീഴും പിന്നെ എഴുന്നേൽകാൻ പറ്റാതെ ആവും.
വിശ്വാസികളായ കേരളീയർ തീരുമാനിയ്‌ക്കു നിങ്ങൾ ഓരോത്തരുടെയും വിശ്വാസവുമായി മരണം വരെ ജീവിയ്‌ക്കാൻ സാധിക്കുമോന്ന്. ദൈവവിശ്വാസം മാനസിക രോഗമായി കരുതുന്നവർ ആണ് കമ്മ്യൂണിസ്റ്റ്കാർ. ദൈവത്തെയും ദൈവ വിശ്വാസികളെയും അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയുന്നവരാണ് കമ്മ്യൂണിസറ്റ് കാർ.
വോട്ട് ലക്ഷ്യം വെച്ച് മാത്രമാണ് ക്ഷേത്രദർശനവും അരമന ദർശനവും കൈമുത്തലും കാൽവണങ്ങളും നടത്തുന്നത്. ദൈവത്തെ ദൈവ വിശ്വാസികളെ ബഹുമാനിക്കുന്നവരെ തെരഞ്ഞെടുക്കു
“APRIL 6”
ഓർമ്മപ്പെടുത്തലാണ് ഓർമ്മയുണ്ടാവണം ശബരിമലയിൽ നടന്നതെല്ലാം എല്ലാ ഈശ്വര വിശ്വാസികൾക്കും! മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാപ്പ് പറച്ചിലും Comradeസീതാറാം യെച്ചൂരിയുടെ ആ മാപ്പ് പറച്ചിൽ തള്ളി കളയലും!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: