കോപ്പന്‍ഹേഗ്: ലോകത്ത് ഏറ്റവും അധികം സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഡെന്മാര്ക്ക് ഇസ്ലാമിക ഭീകരതക്കെതിരെ കടുത്ത നടപടിയുമായി. രാജ്യത്തെ മോസ്ക്കുകളും മസ്ജിദുകളും മറ്റും വിദേശ സഹായം സ്വീകരിക്കുന്നത് വിലക്കിക്കൊണ്ട് പുതിയ നിയമം പാസാക്കി. ഇന്നലെയാണ് ഡാനിഷ് പാര്‍ലമെന്റില്‍ പുതിയ നിയമം പാസാക്കി ചരിത്രം കുറിച്ചത്.
ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ അള്‍ജീരിയ, കുവൈറ്റ്, ലിബിയ, മൊറോക്കോ, സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഡെന്മാര്ക്കിലെ മസ്ജിദുകള്‍ക്കും മറ്റും ലക്ഷക്കണത്തിന് യൂറോ സംഭാവന നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തത്തിലാണ് പുതിയനിയമം പാസാക്കിയത്. രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ പുതിയ നിയമത്തെ തുണച്ചു. ഇസ്ലാമിക ഭീകരതക്കെതിരായ നിര്‍ണായക ചുവടുവയ്പ്പെന്നാണ് ഒരു പാര്‍ട്ടി ഇതിനെ വിശേഷിപ്പിച്ചത്. വ്യക്തികള്‍ സംഭാവന വാങ്ങിയാലും വിലക്ക് വരും. ഇവിടുത്തെ ഒരു മസ്ജിദ് സൗദിയില്‍ നിന്ന് മതപ്രചാരണത്തിന് ഏഴു കോടി രൂപ (49,00,000 ഡാനിഷ് ക്രോണാര്) വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പണം വാങ്ങിയ താലിബാ മോസ്ക്ക് ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്. 80കളില്‍ 0.6 ശതമാനം മാ്രതമായിരുന്ന മുസ്ലിം ജനസംഖ്യ ഇപ്പോള്‍ നാലര ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: