Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആ ജീവിതകലയ്‌ക്കും തിരശീല വീണു

ഒരു നൂറ്റാണ്ടിലേറെ ജീവിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെത്തേടി ദേശീയവും അന്തര്‍ദേശീയവുമായ അനേകം പുരസ്‌കാരങ്ങള്‍ എത്തുകയുണ്ടായി. പദ്മശ്രീ നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. ബാലസംസ്‌ക്കാരകേന്ദ്രത്തിന്റെ 1913 ലെ ജന്മാഷ്ടമി പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു നല്‍കിയത്. പ്രമുഖ കഥകളി നടന്‍ കലാമണ്ഡലം ഗോപിയാശാനാണ് അദ്ദേഹത്തിന് സമര്‍പ്പിച്ചത്.

എം.എ. കൃഷ്ണന്‍ by എം.എ. കൃഷ്ണന്‍
Mar 16, 2021, 11:54 am IST
in Kerala

ദീര്‍ഘകാലത്തെ കലാസപര്യകൊണ്ട് ഒരു സംസ്‌കാരത്തെ ധന്യമാക്കിത്തീര്‍ത്ത വ്യക്തിയായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ നൂറ്റിയഞ്ചാം വയസ്സില്‍ അന്തരിച്ച വിശ്രുത കഥകളിനടന്‍ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. 1916 ല്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള ചേലിയയിലെ ഒരു പാരമ്പര്യ കര്‍ഷകകുടുംബത്തില്‍ ജനിച്ച കുഞ്ഞിരാമന്‍ നായര്‍ക്ക് ബാല്യത്തിലെ അച്ഛനമ്മമാരുടെ വിയോഗമുണ്ടായി. തുടര്‍ന്ന് സഹോദരിയുടെ വാത്സല്യപാത്രമായി വളര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കഥകളി അഭ്യസിക്കാനായി പുറപ്പെട്ട അദ്ദേഹം ആറുവര്‍ഷം വീതം കഥകളിയിലും നൃത്തകലയിലും ശാസ്ത്രീയമായ പഠനം പൂര്‍ത്തിയാക്കി. ഒരു വ്യാഴവട്ടം നീണ്ട ഈ പരിശീലനത്തിനുശേഷം അദ്ദേഹം പ്രസ്തുതകലകളില്‍ പ്രവീണനാവുകയും വിവിധ വേദികളില്‍ അവയുടെ അവതരണം നടത്തുകയും ചെയ്തു. എന്നുമാത്രമല്ല താന്‍ വശമാക്കിയ വിശിഷ്ടകലയെ വരുംതലമുറയിലേക്ക് പകര്‍ന്നുകൊടുക്കാനായി വിവിധ ദിക്കുകളില്‍ കലാവി ദ്യാലയങ്ങള്‍ സ്ഥാപിച്ച് അനേകം പേരെ കഥകളിയും നൃത്തവും അഭ്യസിപ്പിച്ച് തന്റെ കലോപാസന തുടര്‍ന്നുവന്നു.  

ഒരു നൂറ്റാണ്ടിലേറെ ജീവിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെത്തേടി ദേശീയവും അന്തര്‍ദേശീയവുമായ അനേകം പുരസ്‌കാരങ്ങള്‍ എത്തുകയുണ്ടായി. പദ്മശ്രീ നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. ബാലസംസ്‌ക്കാരകേന്ദ്രത്തിന്റെ 1913 ലെ ജന്മാഷ്ടമി പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു നല്‍കിയത്. പ്രമുഖ കഥകളി നടന്‍ കലാമണ്ഡലം ഗോപിയാശാനാണ് അദ്ദേഹത്തിന് സമര്‍പ്പിച്ചത്.  

ഇവയിലൊന്നിലും പരിധിക്കപ്പുറം ആകൃഷ്ടനാകാതെ, വാര്‍ദ്ധക്യത്തെപ്പോലും പരിഗണിക്കാതെ അദ്ദേഹം തന്റെ കലാജീവിതം തുടര്‍ന്നു. സംശുദ്ധമായ ജീവിതചര്യയിലൂടെ നര്‍ത്തനമെന്ന കലയെ ദീര്‍ഘകാലം സേവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ കലാതപസ്സിന്റെ വിജയമാണ്. തന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന ആഘോഷത്തില്‍പ്പോലും വേഷമിട്ട് ആടാന്‍ അദ്ദേഹം തയ്യാറായി എന്നത് അദ്ദേഹത്തിന്റെ നൃത്താസക്തിയുടെ പെരുമയെ വെളിവാക്കുന്നതായിരുന്നു. ആ ഇച്ഛാശക്തി കലയ്‌ക്കായി ജീവിതമുഴിഞ്ഞുവെച്ച എല്ലാവര്‍ക്കും പ്രചോദനമേകുന്നതായിരുന്നു.

എഴുതപ്പെട്ട എല്ലാ ആട്ടക്കഥകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രീകൃഷ്ണവേഷം അദ്ദേഹത്തിന്റെ ഭക്തിനിര്‍ഭരമായ സങ്കല്പത്തില്‍പ്പെട്ടതായിരുന്നു. ഭഗവാന്റെ വേഷം ആടിത്തിമിര്‍ക്കുമ്പോള്‍ അതിലദ്ദേഹം മുഴുകിപ്പോകുമായിരുന്നുവെന്നതിന് അനേകം ഉദാഹരണങ്ങള്‍ നിരത്താനാവും. അത്രത്തോളമായിരുന്നു ഭഗവാന്‍ കൃഷ്ണനെന്ന പാത്രത്തോടുള്ള അദ്ദേഹത്തിന്റെ തന്മയീഭാവം. അദ്ദേഹത്തിന്റെ ശ്രീകൃഷ്ണവേഷം പ്രേക്ഷകരേയും ഭക്തിയുടെ ഉത്തുംഗതയിലേക്ക് എത്തിക്കുന്നതായിരുന്നു.  

ഒരു വിശിഷ്ടസങ്കല്പത്തിനായി, നൈരന്തര്യത്തോടെ ഇത്രയും പതിറ്റാണ്ടുകള്‍ ലയിച്ചു ജീവിച്ച ദീര്‍ഘതപസ്വിയായ കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മകള്‍ വരും. തലമുറകളിലെ കലാകാരന്മാര്‍ക്കെല്ലാം പ്രേരണദീപമാകട്ടെ. അദ്ദേഹത്തിന്റെ പാവന സ്മരണയ്‌ക്കുമുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

Tags: KathakaliGuru Chemanchery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Varadyam

സ്ത്രീ ശാക്തീകരണം കഥകളിയില്‍

Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.