കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വത്തോടുള്ള അതൃപ്തി തുറന്നടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് എംപി. ഹൈക്കമാന്റ് എന്നാല്‍ രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ അല്ല, മറിച്ച് കെസി വേണുഗോപാലാണ്. വേണുഗോപാലിന് അദേഹത്തിന്റേതായ താല്പര്യങ്ങളുണ്ടെന്നും സുധാകരന് തുറന്നടിച്ചു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നിട്ടില്ല. വിജയസാധ്യതക്ക് വിരുദ്ധമായ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. അത്തരം സ്ഥാനാര്‍ത്ഥിത്വങ്ങള്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന് എന്നീ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തിരുത്താനുള്ള മനസ് കാണിച്ചില്ലായെന്നും സുധാകരന് പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് എന്ന നിലയില്‍ താന്‍ തയ്യാറാക്കിയ ലിസ്റ്റിലെ വലിയ ഭാഗം ഒഴിവാക്കപ്പെട്ടു. അതിന്റെ കാരണം വ്യക്തമാക്കന്പോലും നേതൃത്വം തയ്യാറായില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് പലപ്പോഴും ചിന്തിച്ചതാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവെക്കുന്നത് പാര്‍ട്ടിയുടെ വിജയത്തിന് മങ്ങലേല്‍പ്പിക്കും എന്നതിനാലാണ് ആ തീരുമാനം വേണ്ടായെന്ന്വെച്ചതെന്നും സുധാകരന് പറഞ്ഞു.
സുധാകരന്റെ വിമര്‍ശനം കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. ലതികാ സുഭാഷിന്റെയും രമണി പി നായരുടെയും രാജി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെയുള്ള കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകന്റെ വിമര്‍ശനവും രാജി സന്നദ്ധതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: