തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ നല്കിയ മൊഴിയില്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കുന്നത് കോടതിയലക്ഷ്യം. സന്ദീപിന്റെ മൊഴി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അങ്ങിനെ ഇരിക്കേ സംസ്ഥാന സര്‍ക്കാര്‍ കോടതി അലക്ഷ്യമാകും. മൊഴിനല്‍കിയത് പൊതുരേഖ ആകാത്തതിനാലാണ് ഇത്.
പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ പ്രതികള്‍ മൊഴി നല്കുന്നതില് കോടതി നടപടി സ്വീകരിക്കുന്നതിന് മുമ്പ് സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. സന്ദീപ് നായരുടെ മൊഴി പൊതുരേഖയാകാത്തിടത്തോളം സംസ്ഥാന സര്‍ക്കാരിന് കേസെടുക്കാനാകില്ല. എന്നാല്‍ കോടതി നടപടികള്‍ക്കു മുന്നേ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനാണ് ഇഡിയുടെ നീക്കം.
അതേസമയം സ്വപ്നയുടെ ശബ്ദരേഖ പോലെ സന്ദീപ് നായരുടെ പരാതിയും അപ്രസക്തമാകുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശബ്ദസന്ദേശം നല്‍കിയതെന്ന് എന്‍ഫോഴ്സ്മെന്റ് മുമ്പാകെ സ്വപ്ന വ്യക്തമാക്കിയിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ ഒപ്പുസഹിതമാണ് സ്വപ്നയില്‍നിന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി മൊഴി ശേഖരിച്ചത്. ഇതിന് ക്രൈംബ്രാഞ്ചിന് സ്വപ്ന നല്കിയ മൊഴിയെക്കാള്‍ നിയമപരമായ പ്രാധാന്യമുണ്ട്. സന്ദീപിന്റെ മൊഴിയിന്മേലും ഇത്തരമൊരു സാധ്യതയാണ് പരിഗണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: