കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പ്രശസ്ത നടിയും എംഎല്‍എയുമായ ദേബശ്രീ റോയ് തൃണമൂലില്‍ നിന്നു രാജിവച്ചു. സൗത്ത് 24 പര്‍ഗാനയിലെ റെയ്ഡിഗിയില് നിന്ന് രണ്ട് തവണ എംഎല്‍എയായ ദേബശ്രീക്ക് ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അംഗത്വം രാജിവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും കഴിഞ്ഞ 10 വര്‍ഷമായി റെയ്ഡിഗിയില് നിന്നുള്ള എംഎല്‍എ ആയിരുന്നു. എല്ലാ ചുമതലകളില്‍ നിന്നു മോചനമായെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപതോളം മന്ത്രിമാരും നിരവധി എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. സുവേന്ദു അധികാരി, ധനമന്ത്രി അമിത് മിത്ര, കൃഷി മന്ത്രി അബ്ദുള്‍ രാജക് മൊല്ല, പൂര്‍ണേന്തു ബസു എന്നിവര്‍ ഇവരില്‍ പ്രധാനികളാണ്. 294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. അവസാനവട്ട വോട്ടെടുപ്പ് ഏപ്രില്‍ 29ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: