കേരളത്തില്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഈ മാറ്റം പ്രതിഫലിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം നിര്‍ത്തിയിരിക്കുന്നതെന്നു കാണാം. താരപ്പൊലിമയ്ക്കൊപ്പം സംഘടനാ-സമുദായ പ്രാതിനിധ്യം ഉറപ്പു നല്‍കിയും, യുവാക്കളെയും വനിതകളെയും കാര്യമായി രംഗത്തിറക്കിയുമുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ആവേശദായകമാണ്. ദേശീയതയുടെ രാഷ്ട്രീയത്തിന്റെ അതിശക്തരായ വക്താക്കള്‍ക്കൊപ്പം പുതുമുഖങ്ങളും പുതിയ മുഖങ്ങളും അണിനിരന്നിരിക്കുന്നു. ആമുഖം ആവശ്യമില്ലാത്തവിധം അഴിമതിരഹിത വികസനത്തിന്റെ വക്താവും പ്രയോക്താവുമായ മെട്രോമാന് ഇ.ശ്രീധരന്, അക്കാദമിക് രംഗത്തെ കിടയറ്റ വ്യക്തിത്വമായ ഡോ. കെ.എസ്. രാധാകൃഷ്ണന്, കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം, അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയ മുന്‍ ഡിജിപിയും വിജിലന്‍സ് കമ്മീഷണറുമായ ജേക്കബ്ബ് തോമസ്, മലയാള സിനിമയിലെ ഇന്നോളമുള്ള നായക സങ്കല്‍പ്പങ്ങളെ പുതുക്കിപ്പണിത സുരേഷ് ഗോപി, സാമൂഹിക നീതിയുടെയും സ്ത്രീശാക്തീകരണത്തിന്റെയും രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാക്കിയ സി.കെ.ജാനു എന്നിങ്ങനെ മികവിന്റെ ഒരു നിരതന്നെ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഇടംപിടിച്ചിരിക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ കാലത്തും, പിണറായി സര്‍ക്കാരിന്റെ കാലത്തും ഒന്നുപോലെ അഴിമതിക്കും അവിശുദ്ധ രാഷ്ട്രീയത്തിനുമെതിരെ പടനയിച്ച് യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായി മാറിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ജനകീയ മുഖമായ കുമ്മനം രാജശേഖരന്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതത്തില്‍നിന്ന് പൊരുതി മുന്നേറിവന്ന ശ്യാംരാജ് എന്നിവരുള്‍പ്പെടെ മുന്നേറ്റത്തിന്റെ മുഖച്ചിത്രങ്ങളായവരും ബിജെപിക്കുവേണ്ടി ജനവിധി തേടുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടുള്ളത് ബിജെപിയാണ്. പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ബിജെപിക്കും എന്‍ഡിഎയ്ക്കുമാണ്. എന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൊട്ടിത്തെറികളില്‍ കലാശിച്ചിരിക്കുന്നു. ഗ്രൂപ്പു താല്‍പ്പര്യങ്ങളും വര്‍ഗീയ സമ്മര്‍ദ്ദങ്ങളും പണം വാങ്ങിയുള്ള സീറ്റുകച്ചവടവുമൊക്കെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ ശോഭ കെടുത്തി. അതേസമയം, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്നെ വിജയത്തുടക്കമായിത്തീര്ന്നിരിക്കുന്നു. പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ബിജെപിയെയും എന്‍ഡിഎയെയും വിജയത്തിന്റെ പടിവാതില്ക്കലിലേക്കു നയിക്കാന്‍ ശേഷിയുള്ളവരാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍. ജനവിധിയുടെ അനുഗ്രഹം അവര്‍ക്ക് ലഭിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: