Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2016ല്‍ ബിജെപി ഏഴിടത്ത് രണ്ടാമത്; ഇക്കുറി 42 എ പ്ലസ് മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി

കേരളത്തില്‍ ബിജെപി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസമാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പങ്കുവെക്കുന്നത്. 35 സീറ്റുകള്‍ പിടിച്ചാല്‍ ബിജെപി അധികാരത്തിന്റെ കടിഞ്ഞാണേന്തും എന്നാണ് സുരേന്ദ്രന്റെ വാദം. എന്നാല്‍ 30,000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ 42 എ പ്ലസ് മണ്ഡലങ്ങളിലേക്കാണ് ബിജെപി വിജയം മാത്രം ലക്ഷ്യമാക്കി നീങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2021, 07:58 pm IST
in Kerala

തിരുവനന്തപുരം: അഞ്ചു വര്‍ഷം മുമ്പ് 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു മണ്ഡലത്തില്‍ വിജയിക്കുകയും ഏഴിടത്ത് രണ്ടാം സ്ഥാനം പിടിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇത് അതിശയോക്തി പകരുന്ന കണക്കല്ല.

കേരളത്തില്‍ ബിജെപി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസമാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പങ്കുവെക്കുന്നത്. 35 സീറ്റുകള്‍ പിടിച്ചാല്‍ ബിജെപി അധികാരത്തിന്റെ കടിഞ്ഞാണേന്തും എന്നാണ് സുരേന്ദ്രന്റെ വാദം. എന്നാല്‍ 30,000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ 42 എ പ്ലസ് മണ്ഡലങ്ങളിലേക്കാണ് ബിജെപി വിജയം മാത്രം ലക്ഷ്യമാക്കി നീങ്ങുന്നത്. ലഭ്യമായതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ അതിനായി ഒരുക്കാനും പാര്‍ട്ടി ശ്രമിച്ചു. ഇക്കുറി പോസിറ്റീവ് ഫാക്ടറുകള്‍ ധാരാളമുണ്ട്. ഇ.ശ്രീധരനും ജേക്കബ് തോമസും  ഉള്‍പ്പെടെയുള്ള ഒരു വന്‍ സ്ഥാനാര്‍ത്ഥി നിര തന്നെ ബിജെപിയില്‍ എത്തിയിരിക്കുന്നു. ഒപ്പം ഒട്ടേറെ അനുകൂലമായ പ്രചാരണ വിഷയങ്ങളും ഉണ്ട്. സ്വര്‍ണ്ണക്കടത്തും ഡോളര്‍ ക്കടത്തും ശബരിമലയും മത്സ്യബന്ധനക്കരാറും പിഎസ് സി പിന്‍വാതില്‍ നിയമനങ്ങളും സംവരണവും എല്ലാം ഇരുമുന്നണികളെയും തുറന്നുകാണിക്കാനുള്ള അവസരമാണ്. 

2016ല്‍ നേമത്ത് ഒ. രാജഗോപാലിലൂടെയാണ് ബിജെപി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നത്. അതോടൊപ്പം ഏഴ് മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച് വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് രണ്ടാമതെത്തിയത്. മഞ്ചേശ്വരത്താകട്ടെ വെറും 89 വോട്ടുകള്‍ക്ക് കെ. സുരേന്ദ്രന് വിജയം കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയി. അന്ന് സുരേന്ദ്രന്‍ 56,781 വോട്ടുകള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമമിലെ സിഎച്ച് കുഞ്ഞമ്പുവിന് ആകെ ലഭിച്ചത് 42,565 വോട്ടുകള്‍ മാത്രം.

ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍

മഞ്ചേശ്വരം – കെ. സുരേന്ദന്‍- 56,781 വോട്ടുകള്‍  

കാസര്‍കോട്- രവീശതന്ത്രി കുണ്ടാര്‍- 56,120 വോട്ടുകള്‍  

വട്ടിയൂര്‍ക്കാവ്- കുമ്മനം രാജശേഖരന്‍- 43700 വോട്ടുകള്‍  

കഴക്കൂട്ടം- വി. മുരളീധരന്‍ – 42,732 വോട്ടുകള്‍

ചാത്തന്നൂര്‍- ബി.ബി. ഗോപകുമാര്‍- 33,199 വോട്ടുകള്‍

പാലക്കാട്- ശോഭ സുരേന്ദ്രന്‍- 40,076 വോട്ടുകള്‍

മലമ്പുഴ- സി. കൃഷ്ണകുമാര്‍- 46157 വോട്ടുകള്‍

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനേക്കാള്‍ 7,622 വോട്ടുകള്‍ മാത്രം അധികം പിടിച്ച കെ. മുരളീധരന്‍ ജയിച്ചു. പക്ഷെ മുരളീധരന്റെ 2011ലെ ഭൂരിപക്ഷം 16,167 വോട്ടുകളായിരുന്നു. കഴക്കൂട്ടത്ത് വെറും 7,347 വോട്ടുകള്‍ക്ക് മാത്രമാണ് കടകംപള്ളി സുരേന്ദ്രനോട് ബിജെപിയുടെ വി. മുരളീധരന്‍ തോറ്റത്. അന്ന് കോണ്‍ഗ്രസിന്റെ എം.എ. വാഹിദിന് ലഭിച്ചത് വെറും 38,602 വോട്ടുകള്‍ മാത്രമാണ്.

മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെയാണ് ബിജെപിയുടെ കൃഷ്ണകുമാര്‍ നേരിട്ടത്. ഇദ്ദേഹം അന്ന് 46,157 വോട്ടുകള്‍ നേടി. അന്ന് കോണ്‍ഗ്രസിന്റെ വി.എസ്. ജോയിക്ക് ലഭിച്ചത് വെറും 35,333 വോട്ടുകള്‍ മാത്രം. 2011ല്‍ കോണ്‍ഗ്രസിലെ ലതികാ സുഭാഷ് 54,095 വോട്ടുകള്‍ നേടിയ സ്ഥാനത്താണ് കോണ്‍ഗ്രസിന്റെ ഈ അപചയം.

അതുപോലെ 2016ല്‍ ശോഭാ സുരേന്ദ്രന്‍ പാലക്കാട്ട് 40,076 വോട്ടുകള്‍ നേടി. അവിടെ മൂന്നാം സ്ഥാനത്തേക്ക് പോയ എന്‍.എന്‍. കൃഷ്ണദാസ് നേടിയത് വെറും 38,675 വോട്ടുകളാണ്. കാസര്‍കോട് രവീശ തന്ത്രി 56120 വോട്ടുകള്‍ നേടി എന്നാല്‍ മൂന്നാം സ്ഥാനക്കാരനായ എല്‍ഡിഎഫിലെ എഎ അമീന് ലഭിച്ചത് 21615 വോട്ടുകള്‍ മാത്രം.

കൊല്ലത്തെ ചാത്തന്നൂരില്‍ ബിജെപിയിലെ ബിബി ഗോപകുമാര്‍ 33,199 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 2016ല്‍ എട്ട് മണ്ഡലങ്ങളില്‍ 40,000ല്‍ കൂടുതല്‍ വോട്ടുകളും 27 മണ്ഡലങ്ങളില്‍ 30,000ല്‍ പരം വോട്ടുകളും ബിജെപി നേടി.

Tags: bjpകെ. സുരേന്ദ്രന്‍congressNDAe sreedharanകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

Kerala

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

Kerala

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

ചിത്രങ്ങൾ: കോഴിക്കോട്ട് ബേപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ റോഡ് ഷോയിൽ അമിത് ഷാ, പ്രകാശ് ബാബു, കെ.പി. ശ്രീശൻ.
Kerala

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കാനാണ്: അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.