തിരുവനന്തപുരം: തന്നെ പറ്റി അഖ്യാതി പറഞ്ഞ 24 ചാനലിലെ ചര്‍ച്ചയിലേക്ക് ആശുപത്രിക്കിടക്കയില്‍ നിന്ന് നേരിട്ട് വിളിച്ച് സുരേഷ് ഗോപി എംപി. ഇന്നു രാത്രി എട്ടിന് അരുണ്‍ കുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് സുരോഷ് ഗോപിക്കെതിരെ വ്യാജപ്രചരണം നടത്തിയത്. സുരേഷ് ഗോപി ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചാണ് എംപിയായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധി പന്തളം സുധാകരന് പറഞ്ഞിരുന്നു.
ഈ വാക്ക് ഏറ്റെടുത്ത് അരുണ്‍ കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വ്യക്താവ് ബി ഗോപാലകൃഷ്ണനോട് ചോദ്യം ഉന്നയിച്ചിരുന്നു. സുരേഷ് ഗോപി നികുതി പണം കൊണ്ടാണ് എംപിയായത്. ഇതു രാജിവെച്ചുവേണ്ട തൃശൂരില്‍ മത്സരിക്കാനിറങ്ങാനെന്നാണ് ചാനല്‍ ചോദ്യം ഉന്നയിച്ചത്.
ന്യുമോണിയ ബാധിതനായി ആശുപത്രിക്കിടക്കയില്‍ കിടക്കുന്നതിനിടെ ഈ വ്യാജപ്രചണം കേട്ട സുരേഷ് ഗോപി നേരിട്ട് ചാനല്‍ ചര്‍ച്ചയിലേക്ക് വിളിക്കുകയായിരുന്നു. നികുതി പണം മുടിപ്പിച്ചിട്ടല്ല താന്‍ ആ എംപി കസേയില്‍ ഇരിക്കുന്നത്. താന്‍ നേരിട്ട് നോമിനേറ്റ് ചെയ്ത് രാജ്യസഭയില്‍ എംപിയായ ആളാണ്. ഒരാളുടെയും നികുതിപ്പണം താന്‍ മുടിപ്പിച്ചില്ല. എംപിയുടെ ശമ്പളവുമായി ലഭിക്കുന്നതുകയും അതില്‍ കൂടുതലും പാവങ്ങള്‍ക്കായി ചെലവഴിക്കാറുണ്ട്.
തന്റെ വിമാന ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ എംപിയെന്ന പരിഗണന ലഭിക്കാന്‍ ശ്രമിക്കാറില്ല. അതിനാല്‍ ഇത്തരം സര്‍ക്കസൊന്നും എന്റെ പേരില്‍ വേണ്ടന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. ആശുപത്രി കിടക്കയില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ ശേഷം അദേഹം ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങി. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ അരുണ്‍ കുമാറും പന്തളം സുധാകരനും നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: