ഹജ്ജിന് വേണ്ടി അറബിസ്ഥാനില്‍ പോയിരുന്ന ഹിന്ദുസ്ഥാനിലെ മുസല്മാന്മാരെയും ഈ പേരില്‍ തന്നെയാണ് വിളിച്ചിരുന്നത്. എന്നാല്‍ ഹിന്ദുസ്ഥാനിലെ ഇസ്ലാം മതവിശ്വാസികളല്ലാത്തവരെ ഹിന്ദവീ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാണ് ശിവാജിയുടെ രാജ്യത്തിന് ഹിന്ദവീരാജ്യം എന്ന് വിളിച്ചത്. രാജ്യങ്ങള്‍ അനേകം ഉണ്ടായിരുന്നു. അതില്‍ ഹിന്ദുരാജാക്കന്മാരും ഉണ്ടായിരുന്നു. എന്നാലും ‘ദില്ലീശ്വരോ വാ ജഗദീശ്വരോ വാ’ ഇതായിരുന്നു ജനങ്ങളുടെ മനോഭാവം. മോറേ, ശിര്‍കേ മുതലായവരെ ശക്തിശാലികളായ രാജാക്കന്മാരായി കണക്കാക്കിയിരുന്നു. സൂര്യവംശജനരായ ജയസിംഹനെയും മിര്‍ജാരാജാ എന്നാണ് സംബോധന ചെയ്തിരുന്നത്. വടക്ക് ഭാഗത്ത് മൗര്യ, ഗുപ്ത, നാഗ, ഗഢവാള്‍, പരമാര്, സേന്, ചന്ദേല്‍ ഗംഗ മുതലായവരും ദക്ഷിണത്തില്‍ ശതവാഹന്‍, ചേര, ചോള, പല്ലവ, പാണ്ഡ്യ, ചാലൂക്യ, രാഷ്ട്രകൂട്, കാകതീയ മുതലായ രാജവംശജരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് അവരുടെ വ്യക്തിഗത രാജ്യം അത്രമാത്രം ചുരുങ്ങിയ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്യ ചാണക്യനും, സ്വാമി വിദ്യാരണ്യനും പോലെയുള്ള മഹാന്മാരായ മാര്‍ഗദര്‍ശകരുടെ പ്രേരണയാല്‍ ആ സാമ്രാജ്യങ്ങള്‍ ധര്‍മരക്ഷണവും സമാചരണവും ചെയ്തുപോന്നു. പിന്നീട് രാഷ്ട്ര സങ്കല്‍പ്പം നഷ്ടപ്പെട്ടു. പ്രാചീനകാലത്ത് ഏഷ്യയിലെ എല്ലാ ദ്വീപുകളും ഉള്‍പ്പെട്ടതായിരുന്നു ഭാരത വര്‍ഷം.
ശിവാജിയുടെ സങ്കല്‍പ്പം രാജ്യം നിര്‍മിച്ച് അതിന്റെ രാജാവാകുക എന്നതല്ലായിരുന്നു. ആസേതു ഹിമാചലം പരന്നുകിടക്കുന്നതും ആത്മവിസ്മൃതിയിലാണ്ടതുമായ ഹിന്ദുസമാജത്തില്‍ ചൈതന്യമുണര്‍ത്തി ജാ്രഗത്തായ ഒരു ഹിന്ദു സിംഹാസനം നിര്‍മ്മിക്കുക എന്നതായിരുന്നു.
സ്വരാജ്യ സ്ഥാപനത്തിന്റെ ഒന്നാം ഘട്ടം വിജയപൂര്‍വം പരിസമാപിച്ചു. ചുറ്റുപാടുമുള്ള ശത്രുക്കളെ ജയിച്ച് ഹിന്ദുധര്‍മ്മവും സംസ്കൃതിയും സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാവുന്ന രീതിയിലുള്ള രാജ്യം നിര്‍മിച്ചു. അഫ്സല്‍ഖാന്‍ മുതല്‍ ബഹലോല്‍ഖാന്‍ വരെയുള്ള ബീജാപ്പൂരിന്റെ അതിരഥികളും മഹാരഥികളുമായ എല്ലാവരേയും നിലംപറ്റിച്ചു. പര്‍വത പ്രദേശങ്ങളില്‍ നടന്ന ചെറുയുദ്ധങ്ങളിലും സമതല പ്രദേശത്തു നടന്ന വലിയ യുദ്ധങ്ങളിലും വലിയ ശത്രുസൈന്യങ്ങളെ തകര്‍ത്തെറിയാനുള്ള സാമര്‍ത്ഥ്യം സ്വരാജ്യത്തിനു കൈവന്നിരിക്കുന്നു. ദില്ലിയിലെ ശയിസ്തേഖാന് ദിലേര്ഖാന് മുതലായ വിഖ്യാതരായ സേനാനായകന്മാര് പരാജയപ്പെട്ടു കഴിഞ്ഞു. മഹാന് മുഗളസാമ്രാജ്യത്തിന്റെ കപടനും വഞ്ചകനും പ്രതാപശാലിയുമായ ബാദശാഹ ഔറംഗസേബ് ഹതാശനായി നിശ്ശബ്ദനായിരിക്കുകയായിരുന്നു. പടിഞ്ഞാറന്‍ സമുദ്ര തീരത്ത് കാലുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ്, ഡച്ച്, പോര്‍ച്ചുഗീസ് ശക്തികള്‍ക്കും സ്വരാജ്യപ്രേരിതരായ ഹിന്ദുശക്തിയുടെ പ്രഥമപ്രഹരം അനുഭവിക്കേണ്ടിവന്നു. ഭാഗാ നഗരത്തിന്റെ കുതുബശാഹ സ്വരാജ്യത്തിന്റെ ആധിപത്യം അംഗീകരിച്ചു. വാര്‍ഷിക കരം നല്‍കാമെന്നു സമ്മതിച്ചു.
ശൂന്യതയില്‍ നിന്നും സൃഷ്ടി സംഭവിച്ചു. ഹിന്ദു രാഷ്ട്രം മൃത്യുഞ്ജയ രാഷ്ട്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. എപ്രകാരമാണോ വനവാസികളുടെ സഹായത്തോടെ ശ്രീരാമന് രാവണനെ സംഹരിച്ചത്, ഗോകുലത്തിലെ ഗോപബാലന്മാരുടെ ബലത്തില്‍ ശ്രീകൃഷ്ണന് ഗോവര്‍ദ്ധന പര്‍വതം എടുത്തുയര്‍ത്തിയത്, അപ്രകാരം മാവളിബാലന്മാരുടെ ഗണത്തിന്റെ സഹായത്തോടെ ശിവാജി ദേവതമാരുടെ ക്ഷേത്രങ്ങളേയും സാധുക്കളേയും അവരുടെ മഠങ്ങളേയും സജ്ജനങ്ങളേയും സംരക്ഷിച്ചു. രാജ്യത്ത് സമ്പല്‍ സമൃദ്ധിയുണ്ടായി. കോട്ടകളുടേയും സൈന്യത്തിന്റെയും ശക്തി എണ്ണത്തിലും ഗുണത്തിലും വര്‍ധിപ്പിച്ചു.
ശിവാജിയുടെ അസാമാന്യമായ ഗുണവിശേഷങ്ങളാലും ബുദ്ധി, ശക്തി, പരാക്രമങ്ങളായും സ്വരാജ്യം സ്വധര്‍മം എന്നിവയിലുള്ള നിഷ്ഠ കൊണ്ടും കേവലം മഹാരാഷ്ട്രയില്‍ മാത്രമല്ല മുഴുവന്‍ ഹിന്ദുസ്ഥാനിലെയും അനേകം ഹിന്ദു രാജാക്കന്മാരിലും സാമാന്യ ജനങ്ങളിലും അദ്ദേഹത്തോട് ആദരണീയഭാവം ഉണ്ടായിരുന്നു. വാസ്തവത്തില്‍ അക്കാലത്തെ ഹിന്ദുഹൃദയങ്ങളിലെ ഒരേയൊരു ആശാകിരണമായിരുന്നു അദ്ദേഹം. സമസ്ത ഹിന്ദുഭൂമിയുടെയും സ്വാതന്ത്ര്യസംഘര്‍ഷത്തിന്റെ ദിവ്യസ്പൂര്‍ത്തിയുടെ ഉറവിടമായിരുന്നു അദ്ദേഹം. ബുന്ദേല്‍ഖണ്ഡിലെ വീരഛത്രസാല്‍ അതുകൊണ്ടാണ് സ്വാതന്ത്ര്യ സാധനയുടെ ദീക്ഷയെടുക്കാന്‍ ശിവാജിയുടെ അടുത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: