തിരുവനന്തപുര: വളരും തോറും പിളരുകയും പിളരും തോറും വളരുയും ചെയ്യുന്ന പാര്‍ട്ടി എന്നാണ് കേരള കോണ്‍ഗ്രസിനെക്കുറിച്ച് സ്ഥാപക നേതാവായ കെ എം മാണി പറഞ്ഞത്. ഇനി എത്ര പിളര്‍പ്പ് എന്നു നിശ്ചയമില്ലങ്കിലും സീറ്റ് വിഭജനത്തില്‍ വര്ച്ചയുണ്ടായത് കേരള കോണ്‍ഗ്രസിനാണ്.
മാണിയും ജോസഫും ഒന്നിച്ചു നിന്നപ്പോള്‍ മത്സരിക്കാന്‍ കിട്ടിയത് ആകെ 15 സീറ്റ്. ജിയിച്ചത് 7 ഇടത്ത്. അതില്‍ പാല പോയപ്പോള്‍ ബാക്കി 6 എം എല്‍ എ മാര്‍. ജോസ് ഗ്രൂപ്പിന് ഇടതുമുന്നണി 13 സീറ്റും ജോസഫ് ഗ്രൂപ്പിന് ഐക്യമുന്നണി 10 സീറ്റുമാണ് നല്‍കിയിരിക്കുന്നത്. പരസ്പരം മത്സരിക്കുന്ന 4 സീറ്റ് ഒന്നയായി കണക്കിയാല്‍ ഇരുവര്‍ക്കുമായി കിട്ടിയിരിക്കുന്നത് 19 സീറ്റ്. 15 ല്‍ നിന്ന് 19 ലേക്ക് വളര്‍ച്ച. തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ പരസ്പരം മത്സരിക്കുന്നു. ഇവിടെ എന്‍ഡിഎ അട്ടിമറി വിജയങ്ങള്‍ നേടിയില്ലങ്കില്‍ 4 സീറ്റ് വോട്ടെടുപ്പിന് മുന്‍പേ കേരള കോണ്‍ഗ്രസ് ഉറപ്പിച്ചു.
പാല, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പെരുമ്പാവൂര്‍, റാന്നി, പിറവം, ചാലക്കുടി, ഇരിക്കൂര്‍, കുറ്റ്യാടി മണ്ഡലങ്ങളാണ് ജോസിന്. തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കോതമംഗലം, തിരുവല്ല, കുട്ടനാട്, ഇരിങ്ങാലക്കുട, പേരാമ്പ്ര എന്നിവ ജോസഫിനും. ഇതിനു പുറമെ പി സി തോമസ്, പി സി ജോര്‍ജ്ജ്, അനൂപ് ജേക്കബ്, കെ ബി ഗണേഷ് കുമാര്‍, ആന്റണി രാജു എന്നിവരും കേരള കോണ്‍ഗ്രസുകാരായി ജനവിധി തേടുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: