കൊച്ചി: ഭൂപരിഷ്കരണ ചട്ടം ലംഘിച്ചതിന് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ഭൂമി വൈശപ്പെടത്തിയതിന് എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് മൂന്ന് വര്‍ഷം മുമ്പ് ഉത്തരവ് ഇറക്കിയിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിമര്‍ശനവുമായി എത്തിയത്. ജസ്റ്റീസ് അനില്‍ നരേന്ദ്രനാണ് കേസ് പരിഗണിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയോടും കോഴിക്കോട് കളക്ടറോടും ഹൈക്കോടതി ഉത്തരവിട്ടു. പി.വി. അന്‍വര്‍ എംഎല്‍എക്ക് പ്രത്യേക ദൂതന്‍വഴി ഇക്കാര്യം അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്കി.
2017 ലാണ് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചുവെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തുകയും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുന്നത്. ഭൂപരിഷ്കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി. എന്നാല്‍ 207 ഏക്കര്‍ ഭൂമി തന്റെ കൈവശമുണ്ടെന്ന് പി.വി. അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ തന്നെയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനധികൃത ഭൂമി തിരിച്ചുപിടിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നല്കി. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും നടപടി ഒന്നുമായില്ല. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അന്‍വറിന് ഇത് തിരിച്ചടിയാകും. നിലമ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പി.വി. അന്‍വര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: