Categories: Kollam

തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍

കോണ്‍ഗ്രസ്സ് കുടുംബത്തിലെ അംഗമായ ഇദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തമ്മിലടിയിലും ഗ്രൂപ്പ് പോരിലും അഴിമതിയിലും മനം മടുത്തും ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും മതിപ്പുതോന്നിയുമാണ് അംഗത്വമെടുത്തത്.

Published by

കുന്നത്തൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാള്‍ ബിജെപിയില്‍ അംഗത്വമെടുത്തു. 2015ലെ തെരഞ്ഞെടുപ്പില്‍ മൈനാഗപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ നിന്നും മത്സരിച്ച പള്ളിയാടിയില്‍ പ്രസന്നകുമാര്‍ (പള്ളിയാടിയില്‍ ഉണ്ണി) ആണ് ദേശീയതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.  

കോണ്‍ഗ്രസ്സ് കുടുംബത്തിലെ അംഗമായ ഇദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തമ്മിലടിയിലും ഗ്രൂപ്പ് പോരിലും അഴിമതിയിലും മനം മടുത്തും  ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും മതിപ്പുതോന്നിയുമാണ് അംഗത്വമെടുത്തത്. മണ്ഡലം സെക്രട്ടറി  എ.രാധാകൃഷ്ണന്‍ പ്രസന്നകുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 

മൈനാഗപ്പള്ളി തെക്ക് ഏരിയ പ്രസിഡന്റ് ബിനോയ് ജോര്‍ജ്  അധ്യക്ഷനായി. മണ്ഡലം കമ്മിറ്റിയംഗം രാമചന്ദ്രന്‍പിള്ള, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.മഹേഷ്, വൈസ് പ്രസിഡന്റ് ബി. വേണുപിള്ള, സെക്രട്ടറി മോഹന്‍.ടി. ജോര്‍ജ്, ജ്യോതി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by