Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വംഗനാട് എങ്ങോട്ട്

ഒരു കാലത്ത് ബംഗാളിനെ അടക്കി വാണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇന്ന് ചിത്രത്തിലേ ഇല്ല. ഇടതു പാര്‍ട്ടികളും ഇന്ന് അപ്രസക്തമായി. ഇത്രയുംനാള്‍ മുഖ്യശത്രുക്കളായി കണ്ട് കീരിയും പാമ്പും പോലെ തമ്മിലടിച്ച ഇടതും കോണ്‍ഗ്രസ്സും ഇന്ന് സഖ്യകക്ഷികളായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
in Article

വികാസ് നാരോണ്‍

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.  ഭരണ തുടര്‍ച്ചയ്‌ക്ക് വേണ്ടി ജീവന്‍മരണ പോരാട്ടത്തിനിറങ്ങിയ മമത, ബി.ജെ.പി യില്‍ നിന്ന്  കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ‘ബംഗാള്‍ നിജേര്‍ മൊയേക്കി ഛായ’ ബംഗാളിന് വേണ്ടത് അതിന്റെ ‘മകളെ ‘യാണ്, എന്ന പുതിയൊരു തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ‘മമതാ ദീദി ‘ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍  ഇറങ്ങുന്നത്. രാജ്യത്തെ ഒരേയൊരു വനിതാ മുഖ്യമന്ത്രി, ബംഗാളിന്റെ മകള്‍, ബംഗാളി പാരമ്പര്യം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവള്‍ ,വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മമതയുടെ കൈയ്യില്‍ അടവുകള്‍ ഏറെയാണ്.പുറത്തു നിന്നെത്തിയ കുഴപ്പക്കാരായ ‘ബോര്‍ഗികളെ ‘ ഭരണം ഏല്‍പ്പിക്കാതെ ‘ബംഗാളിന്റെ മകളെ ‘ തന്നെ വീണ്ടും അധികാരം  ഏല്‍പ്പിക്കുക  എന്ന സന്ദേശം, പ്രചരിപ്പിക്കുകയാണ് പുതിയ തിരഞ്ഞെടുപ്പു തന്ത്രം. തന്റെ മുഖ്യ എതിരാളിയായ ബി.ജെ.പി യെ പുറത്തു നിന്നു വന്നവരുടെ പാര്‍ട്ടി എന്ന മേല്‍വിലാസം നല്‍കി, വിഭാഗീയത വളര്‍ത്തി കാര്യം നേടാന്‍ ശ്രമിക്കുകയാണ് ദീദി.

കല്‍ക്കരി അഴിമതി കേസില്‍ തന്റെ മരുമകന്റെ ഭാര്യയെ ചോദ്യം ചെയ്തതു പോലും ‘സഹതാപമര്‍ഹിക്കുന്ന ബംഗാളി സ്ത്രീ’ എന്ന പ്രതിഛായയ സൃഷ്ടിക്കാന്‍  ഉപയോഗിക്കുകയാണ് മമത. ‘കേന്ദ്രം  ഭരിക്കുന്ന ‘കുഴപ്പക്കാരായ അന്യ ദേശക്കാര്‍ ‘  ബംഗാളി സ്ത്രീകളെ ആക്രമിക്കുകയാണ്.’ ‘ആക്രമിക്കപ്പെടുന്ന ബംഗാളി സ്ത്രീയുടെ പ്രതിനിധിയായ മമതയെ’ സഹായിക്കാന്‍ തൃണമൂല്‍ ആഹ്വാനം ചെയ്യുന്നു.ജനങ്ങളെ വിഭജിക്കുകയല്ല ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇത്രയും നാള്‍ പറഞ്ഞു നടന്ന മമത മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു നേടാന്‍  ശ്രമിക്കുന്നു.

മുപ്പതിലേറെ കൊല്ലം ബംഗാള്‍ ഭരിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യശത്രുവായ മമത ഇടത്  ഭരണകൂടത്തിന്റെ  ക്രൂരമായ ആക്രമണത്തിന്റെ ഇരയാണ്. ആക്രമിക്കപ്പെടുന്ന ബംഗാളി  സ്ത്രീ എന്ന സഹതാപ പരിവേഷം അധികാരത്തിലേറുന്നതിന് തന്ത്രപരമായി ഉപയോഗിച്ചിരുന്നു അവര്‍. പക്ഷെ,കാലം മാറിയിരിക്കുന്നു. കഥയും. നിസ്സഹായയായ ബംഗാളി സ്ത്രീ പ്രതിച്ഛായ ഇന്ന്  മമതയ്‌ക്ക് തീരെ ചേരുന്നില്ല. അവര്‍  ഇന്ന് ബംഗാള്‍ ഭരിക്കുന്ന ശക്തയായ മുഖ്യമന്ത്രിയാണ്. ഒരു സഹതാപ തരംഗം സൃഷ്ടിച്ച് വോട്ടു നേടാന്‍ വേറെ വിഷയങ്ങള്‍ ഒന്നും മമതയുടെ കൈയില്‍ ഇന്നില്ല. അഴിമതി, വാഗ്ദാന ലംഘനം, സ്വജനപക്ഷപാതം, ഗുണ്ടായിസം, ന്യൂനപക്ഷ പ്രീണനം, തുടങ്ങിയ ജനദ്രോഹ നയങ്ങളിലൂടെ തൃണമൂല്‍ സര്‍ക്കാറും മുഖ്യമന്ത്രി മമതയും ജനങ്ങളില്‍ നിന്ന് ഏറെ അകന്നിരിക്കുന്നു  

ഒരു കാലത്ത് ബംഗാളിനെ അടക്കി വാണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇന്ന് ചിത്രത്തിലേ ഇല്ല. ഇടതു പാര്‍ട്ടികളും ഇന്ന് അപ്രസക്തമായി. ഇത്രയുനാള്‍ മുഖ്യശത്രുക്കളായി കണ്ട് കീരിയും പാമ്പും പോലെ തമ്മിലടിച്ച ഇടതും കോണ്‍ഗ്രസ്സും ഇന്ന് സഖ്യകക്ഷികളായി. ദേശീയ കക്ഷികക്ഷികളുടെ രാഷട്രീയ പാപ്പരത്തം അതിദയനീയം തന്നെ. പക്ഷെ, ഇതൊന്നുമല്ല പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം. ടാഗോറിന്റെ, വിവേകാനന്ദന്റെ, ബങ്കിം ചന്ദ്രന്റെ മഹത്തായ പാരമ്പര്യത്തിലധിഷ്ഠിതമായ  ബംഗാളി സ്വത്വം ഇന്ന് തിരോധാനത്തിന്റെ നിഴലില്‍ ആണ്. ബംഗഌദേശില്‍ നിന്നുള്ള ‘അനധികൃത ‘ കുടിയേറ്റം  പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തിന്റെ നിലനില്‍പിനു പോലും ഭീഷണിയാവുകയാണ്.

വിഭജനകാലത്ത് മതത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ പാലായനങ്ങള്‍ക്ക് ശേഷം, ബംഗഌദേശി പൗരന്മാര്‍ ‘നല്ലൊരു ജീവിത’ ത്തിനു വേണ്ടി ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറാന്‍ തുടങ്ങിയതോടെ ബംഗാളിന്റെ ദുര്‍വിധി ആരംഭിച്ചു. ആദ്യ കാല അഭയാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പൗരത്വം ഏര്‍പ്പാടാക്കിയ കോണ്‍ഗ്രസ്സിന്റെ വോട്ടു ബാങ്കായി നിലകൊണ്ടു. പിന്നെ ഭരണം സി.പി.എം പിടിച്ചെടുത്തപ്പോള്‍ സി.പി.എമ്മിന്റെ വോട്ടു ബാങ്കായി. സി.പി.എമ്മിന് ബലക്ഷയം വന്നപ്പോള്‍ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുകാരായി. വോട്ടു ബാങ്ക് ഉണ്ടാക്കാന്‍, ഉണ്ടാക്കിയത്  നിലനിര്‍ത്താന്‍ വീണ്ടും ബംഗഌദേശ് അഭയാര്‍ത്ഥികളെ  വഴിവിട്ട് ആശ്രയിക്കുകയാണ് ബിജെപി ഇതരകക്ഷികള്‍.

മതേതര പ്രസ്ഥാനങ്ങള്‍ കൈപിടിച്ച് ബംഗാളിലേക്ക് കുടിയേറ്റിയവര്‍ ഇന്ന് ബംഗാളിലെ അതിര്‍ത്തി ജില്ലകളെ  ബംഗഌദേശുകള്‍ ആക്കി മാറ്റിയിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന അഭയാര്‍ത്ഥി പ്രവാഹം ബംഗാളിന്റെ സാമൂഹ്യ ഘടനയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. പശ്ചിമ ബംഗാളിലെ  യഥാര്‍ത്ഥ പൗരന്മാര്‍ ബംഗഌദേശികളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു. ആക്രമണം, പിടിച്ചുപറി, വര്‍ഗീയ സംഘട്ടനങ്ങള്‍  തുടങ്ങിയവ ബംഗാളിനെ കലാപഭൂമിയാക്കുന്നു. കുടിയേറ്റത്തെ അതിശക്തമായി  എതിര്‍ത്ത മമത, ബംഗാളിന്റെ രക്ഷക എന്ന പ്രതിഛായയുടെ ബലത്തില്‍  അധികാരത്തിലേറിയ മമത, പറഞ്ഞതെല്ലാം മറന്ന് ബംഗഌദേശികളെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. കുടിയേറ്റത്തെ പ്രോത്സാഹിച്ച്, നുഴഞ്ഞു കയറി വന്നവര്‍ക്ക് വോട്ടവകാശം തരപ്പെടുത്തി, തന്റെ മാത്രം വോട്ടു ബാങ്ക്  ആക്കിയ മമത പശ്ചിമ ബംഗാളിന്റെ സാമൂഹ്യ വ്യവസ്ഥ തകര്‍ത്തെറിഞ്ഞു. ബംഗാളികളോട് മമത കാട്ടിയത് വിശ്വാസ വഞ്ചനയായിരുന്നു.ഭരണ വിരുദ്ധ വികാരത്തെ തടയിടാന്‍  ‘ബംഗാളിന്റെ മകള്‍ ‘എന്ന തുരുപ്പ് ചീട്ട് ഇറക്കിയ മമതയെ, ‘ബംഗാളിന്റെ മകളല്ല’ രോഹ്യംഗികളുടെ അമ്മായി’ ആണ് എന്ന പരിഹാസം നുഴഞ്ഞുകയറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനത്തിന്റെ തീക്ഷ്ണത വെളിവാക്കുന്നു. ബംഗഌദേശിനു പോലും വേണ്ടാത്ത മുസ്ലിം രോഹ്യംഗികളെ  ഭരണകൂടത്തിന്റെ ഒത്താശയോടെ രാജ്യത്ത് നുഴഞ്ഞു കയറാന്‍ അനുവദിച്ച്  പുതിയ വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുകയായിരുന്നു മമത.

പക്ഷെ, കഥ അവിടെ അവസാനിക്കുന്നില്ല. പീണിപ്പിച്ച്, കൂടെ നിര്‍ത്തിയ അഭയാര്‍ത്ഥി- മുസ്ലിം വോട്ട് ബാങ്ക് മമതയെ  കൈവിടുകയാണ്. ഒവൈസി എന്ന എ.ഐ. എം നേതാവ് ബംഗാളിലെ മുസ്ലിമുകള്‍ക്ക് പുതിയ നേതാവായി മാറുന്നു. കൂടാതെ അബ്ബാസ് സിദ്ദിഖി എന്ന  ബംഗാളി മൗലവി യുടെ ഐ. എസ് .എഫ് എന്ന പുതിയ പാര്‍ട്ടിയും, മമതയുടെ മുസ്ലിം വോട്ടു ബാങ്കില്‍ വിള്ളലുണ്ടണ്ടാക്കുന്നു മതേതര പ്രബോധനം നടത്തുന്ന മമത വിരുദ്ധ കോണ്‍ഗ്രസ്സ്  ഇടതു മുന്നണി സഖ്യം, തത്വദീക്ഷയില്ലാതെ സിദ്ദിഖിയെ കൂടെ കൂട്ടിയിരിക്കുന്നു. ഈ വര്‍ഗീയ ബാന്ധവം കോണ്‍ഗ്രസ്സിനെയും ഇടതിനേയും പ്രതികൂലമായി ബാധിക്കുമെന്ന സത്യം അവര്‍ അറിയാഞ്ഞിട്ടല്ല. സിദ്ദിഖിയുടെ തോളിലേറിയെങ്കിലും രണ്ട് സീറ്റ് കൂടുതല്‍ നേടിയാല്‍ പിടിച്ചു നില്‍ക്കാമെന്ന അതിജീവനതന്ത്രമാണ് അവരുടെ മുന്നിലുള്ളത്.  

ഈയിടെ ഇവര്‍ മൂന്നു പേരും കല്‍ക്കത്തയില്‍ സംഘടിപ്പിച്ച മഹാ സമ്മേളനത്തില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍ ഭൂരിപക്ഷവും സിദ്ദിക്കിയെ കാണാന്‍ വന്നതായിരുന്നു. ഇടത്  കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രസംഗിക്കു മ്പോള്‍ അസ്വസ്ഥരായ ജനം സിദ്ദിക്കിയുടെ പ്രസംഗത്തിന് മാത്രം കൈ അടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന കാഴ്ച ബംഗാളിലെ മാറുന്ന മനസ്സിന്റെ നേര്‍കാഴ്ചയാണ്. സൗഹാര്‍ദ്ദത്തിന്റെ, സമഭാവനയുടെ ബംഗാളി ഗാഥകള്‍ പാടിയ വംഗ ദേശത്തെ തെരുവുകള്‍ ഇന്ന്  വര്‍ഗ്ഗീയ കലാപത്തിന്റെ കേന്ദ്രങ്ങള്‍ ആയി മാറുന്നു. യഥാര്‍ത്ഥ ബംഗാള്‍ മരിക്കുകയാണ്.

കോണ്‍ഗ്രസ്സും, ഇടതും, മമതയും സൃഷ്ടിച്ചത് സ്‌ഫോടനാത്മകമായ ഒരു  സ്ഥിതി വിശേഷമാണ്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിനു മുന്നില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ക്ക് ഇവിടെയാണ് പ്രാധാന്യമേറുന്നത്. അത് കേവലം കൈയടി വാങ്ങാനുള്ള തിരഞ്ഞെടുപ്പ് പ്രസംഗം ആയിരുന്നില്ല.അതിജീവനത്തിനായി പൊരുതാനിറങ്ങുന്ന ഒരു ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ കാഹളമായിരുന്നു ആ പ്രസംഗം.’സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഇന്ത്യയെ നയിച്ചത് ബംഗാള്‍ ആയിരുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം, അതായത് 2047 ല്‍, ബംഗാള്‍ ഇന്ത്യയെ നയിക്കുന്ന  ഒരു ശക്തിയാക്കി മാറ്റും’ എന്ന മോദിയുടെ എന്ന വാഗ്ദാനം  ബംഗാളിനെ രക്ഷിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട് എന്ന സന്ദേശമാണ്. 25 വര്‍ഷംകൊണ്ട് ഒരു പുനര്‍ജനനത്തിന്റെ മാസ്റ്റര്‍ പഌന്‍ ആണ് മോദി മുന്നോട്ടു വച്ചത്്. നാളെ, ഇന്ത്യയെ നയിക്കണമെങ്കില്‍ ബംഗാള്‍ ഇന്ന് ജീവിക്കണം, ബംഗാളിനെ ഇന്ന് രക്ഷിക്കണം. ബംഗാളിനെ  രക്ഷിക്കാന്‍ ശക്തമായ ഒരു  സര്‍ക്കാര്‍ വേണം എന്ന  മോദിയുടെ സന്ദേശം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന  രാഷ്‌ട്രീയ ചിന്താധാരയെ ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ടു നിര്‍ത്തുകയാണ്.ദിനംപ്രതി ബി.ജെ.പി യിലേക്ക് വരുന്ന ബംഗാളി  പ്രമുഖര്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വ്യക്തമാക്കുകയാണ്. അവര്‍ ഒരു ജനതയുടെ വികാരമാണ് പ്രതിഫലിപ്പിക്കുന്നത്.നമുക്ക് കാത്തിരിക്കാം. ബംഗാളിനെ മറ്റൊരു ബംഗഌദേശക്കാതിരിക്കാനുള്ള മഹായജ്ഞത്തിന് ഒരുങ്ങാന്‍ ബംഗാളി ജനതയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.