കൊല്‍ക്കൊത്ത: മുഖ്യമന്ത്രി മമത ബാനര്ജിയ്ക്കെതിരായി ആരോപിക്കപ്പെടുന്ന ആക്രമണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ബിജെപി ബംഗാള്‍ ്അധ്യക്ഷന്‍ ദിലീപ് ഘോഷ്.
‘സാഹചര്യം വെച്ച് നോക്കുമ്പോള്‍ വോട്ടുകള്‍ നേടാന്‍ നല്ലതുപോലെ തയ്യറാക്കിയ തിരക്കഥ പോലെ തോന്നുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം,’- അദ്ദേഹം പറഞ്ഞു.
‘ഇസെഡ് പ്ലസ് സുരക്ഷയ്ക്കുള്ള മമത ആക്രമിക്കപ്പെടുക എന്ന സംഭവത്തില്‍ ദുരൂഹതയുണ്ട്. അത് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാനം തന്നെ ഒരു സിബി ഐ അന്വേഷണത്തിന് ഉത്തരവിടണം,’ അദ്ദേഹം അഭിപ്രായപ്പെട്ടു.
മമതയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ബിജെപി രാഷ്ട്രീയം കാണില്ലെന്നും ഇത് സമഗ്രമായി അന്വേഷിക്കണമെന്നും ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം തൃണമൂലുമായുള്ള സമരം ആശയപരം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: