തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തില്‍ ഇടത് മുന്നണി ഛിന്നഭിന്നമാകുകയാണ്. പിണറായിക്ക് ചെങ്കൊടിയേക്കാള്‍ വലുത് രണ്ട് രണ്ടിലയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. പിറവത്ത് സിന്ധുമോള്‍ ജേ്ക്കബിന്റെ സ്ഥാനാര്‍ത്ഥിത്വവും കേരള കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗകര്യമുള്ളവന് നിന്നാല്‍ മതിയെന്നാണ് പിണറായി അണികള്‍ക്ക് നല്കുന്ന സന്ദേശം. ഞാനും ഞാനുമെന്റാളുമെന്നതാണ് അദ്ദേഹത്തിന്റെ രീതി. മുഖ്യമന്ത്രിയുടെ ഈ ഏകാധിപത്യത്തില്‍ ഇടതുമുന്നണി തകര്‍ച്ചയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്.
പിറവത്തെ സീറ്റ് മാത്രമല്ല കേരള കോണ്‍ഗ്രസിനൊരു സ്ഥാനാര്‍ത്ഥിയേയും പിണറായി വിജയന് കൊടുത്തു. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നുപോലും സിപിഐ അപ്രസക്തമായി. കാനം രാജേന്ദ്രന്റെ നിവര്‍ത്തികേട് കേരളം കാണുന്നുണ്ട്. സിപിഎം ഇന്ന് മുങ്ങുന്ന കപ്പലാണ്. മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ പാര്‍ട്ടി കേരളത്തിലും മുങ്ങിക്കൊണ്ടിരിക്കുകയാണ്. ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ഇതില്‍ നിന്നും രക്ഷപ്പെടുന്ന കാലം വിദൂരമല്ല.
അണികളെ അന്ധരാക്കി കൂടെ നിര്‍ത്താമെന്ന പിആര്‍ സംഘത്തിന്റെ പദ്ധതി പൊളിയുന്നതാണ് പാര്‍ട്ടിക്കെതിരെയുള്ള പരസ്യ പ്രതികരണത്തിലൂടെ ഇപ്പോള്‍ കണ്ടത്. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദ പ്രകടനം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക തരം വേദനയാണ്. ഈ വേദനയ്ക്ക് ആത്മാര്ത്ഥയൊന്നുമില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: