പരവൂര്‍: പരവൂര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തെ തുടര്‍ന്ന് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ഒപ്പം സെക്രട്ടറി ഇറങ്ങിപോയത് വിവാദമായി. കൗണ്‍സില്‍ യോഗത്തിലെ ഉത്തരവാദിത്വം മറന്നാണ് വൈസ് പ്രസിഡന്റും സെക്രട്ടറിയും ഇറങ്ങിപേണ്ടായതെന്നാണ് ആക്ഷേപം.
ബജറ്റ് കഴിഞ്ഞുള്ള ആദ്യ കൗണ്‍സില്‍ യോഗമായതിനാല്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ മറുപടി പറയേണ്ട ഉത്തരവാദിത്വപ്പെട്ട വൈസ്പ്രസിഡന്റും സെക്രട്ടറിയും ഇറങ്ങിപോയതോടെ കൗണ്‍സില്‍ യോഗത്തിന്റെ പ്രാധാന്യം തന്നെ ഇല്ലാതായി. കൗണ്‍സില്‍ തുടങ്ങി ചര്‍ച്ച തുടങ്ങിയപ്പോള്‍ പ്രാധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) പദ്ധതി നണ്ടിര്വഹണത്തില് രാഷ്ട്രീയ പക്ഷഭേദം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്പി അംഗവും യുഡിഎഫ് അംഗവും കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ച് എഴുന്നേറ്റതോടെയാണ് സംഭവവികാസങ്ങളുടെ തുടക്കം.
സെക്രട്ടറിയുടെ പക്ഷം പിടിച്ചു കൊണ്ട് ഇടത് മുന്നണി ജനപ്രതിനിധികളും എഴുന്നേറ്റതോടെ കൗണ്‍സിലില്‍ ബഹളമായി. പിന്നാലെ ഇടത് അംഗങ്ങള്‍ വൈസ് പ്രസിഡന്റ് സഹിതം കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. പുറത്തേക്ക് പോയ അംഗങ്ങളില്‍ ഒരാള്‍ തിരിച്ചു വന്ന് സെക്രട്ടറിയെയും വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്വാറം ഉള്ളതിനാല്‍ കൗണ്‍സില്‍ യോഗം നടക്കുകയും അജണ്ടയിലുള്ള കാര്യങ്ങള്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പാസാക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: