ആലപ്പുഴ: ഇടതു സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പ്രതിഷേധവുമായി കലാകാരന്മാര്. ടൂറിസം വളര്‍ത്താന്‍ എന്ന വ്യാജേന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി നടത്തുന്ന ബിനാലെയില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കു മാത്രം അവസരം നല്‍കുന്നത് കലാകാരന്മാരോടുള്ള നീതി നിഷേധമാണെന്ന് ശില്‍പ്പി അജയന് കാട്ടുങ്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള ലളിതകലാ അക്കാദമിയെ പൂര്‍ണ്ണമായും ഒഴിവാക്കി സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ബിനാലെ ഫൗണ്ടേഷന് പോലുള്ള കോര്‍പ്പറേറ്റ് സംഘങ്ങള്‍ക്ക് കോടികള്‍ നല്കുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സ്വതന്ത്ര കാഴ്ചപ്പാടുള്ള മുന്നൂറോളം കലാകാരന്മാര് ഒത്തൊരുമിച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നു. ട്രാന്‍സ്പേരന്റ് എന്നു പേരിട്ടിരിക്കുന്ന എക്സിബിഷന്റെ ആദ്യത്തെ പ്രദര്‍ശനം ആലപ്പുഴ ലളിതകലാ അക്കാദമിയിലാണ്. ഈ മാസം എട്ടിന് ആരംഭിച്ച് 30 വരെയാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പാര്‍ട്ടി സെക്രട്ടറി നല്കുന്ന ലിസ്റ്റിലെ കലാകാരന്മാരെ മാത്രമാണ് ബിനാലെയില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. പൊതു ഇടങ്ങള്‍ മുഴുവന്‍ ബിനാലെയ്ക്ക് എഴുതി കൊടുത്തിരിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. കോടികള്‍ മുടക്കി ധൂര്‍ത്തടിച്ചു നടത്തുന്ന ബിനാലെ പോലുള്ള മാമാങ്കങ്ങള്‍ വെറും തെരഞ്ഞെടുപ്പ് കാമ്പയിന് മാത്രമാണെന്നും അജയന് കാട്ടുങ്കല്‍ പറഞ്ഞു.
കലയെ രാഷ്ട്രീയവത്ക്കരിക്കുകയാണ് ബിനാലെയിലൂടെ ചെയ്യുന്നതെന്ന് കലാകരന് ടി.ആര് ഉദയകുമാര്‍ പറഞ്ഞു. കലാകരന്മാരെ ഭിന്നിപ്പിച്ച രണ്ട് തട്ടിലാക്കുക എന്നതാണ് ബിനാലെയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ സൃഷ്ടികള്‍ മുതല്‍ മുപ്പതോളം കലാകരന്മാരാണ് ആലപ്പുഴയില്‍ ട്രാന്‍സ്പേരന്റ് പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നത്. സജിത് പനയ്ക്കന്‍, അനില്‍ ജയന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: