തിരുവനന്തപുരം: സ്ഥിരം മണ്ഡലങ്ങളില്‍ നിന്ന് മാറി നേമത്തും വട്ടിയൂര്‍ക്കാവിലും മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡാണ് ഇരുവരോടും ബിജെപിക്ക് സ്വാധീനം കൂടുതലുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇരു നേതാക്കളും ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം തള്ളുകയാണ് ഉണ്ടായത്.
ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശങ്ങളില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതാക്കളോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ എഐസിസിസി സര്‍വ്വേയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. നിലവിലെ സുരക്ഷിത മണ്ഡലം മാറുന്നതിലെ നിലപാട് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയോട് തേടിയെങ്കിലും നിര്‍ദ്ദേശത്തെ അദ്ദേഹം തള്ളുകയായിരുന്നു.
ഉമ്മന്‍ ചാണ്ടിയോ, കെ. മുരളീധരനോ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തെ ഉമ്മന്‍ചാണ്ടി ശക്തമായി എതിര്‍ക്കുകയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഹെക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലുകളുണ്ടായത് ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
അതേസയം നിയമസഭാ സീറ്റ് വിഭജനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഏകദേശ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേര്‍ന്നേക്കും. സ്ഥാനാര്‍ത്ഥികളെ വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: