ന്യൂദല്‍ഹി: ബംഗാളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി പ്രചാരണത്തിനെത്തുന്ന താരപ്രചാരകരുടെ പേരുകള്‍ പുറത്തുവിട്ട് ബിജെപി. കഴിഞ്ഞ ദിവസം ബിജെപിയുടെ ഭാഗമായ നടന് മിഥുന് ചക്രവര്‍ത്തിയും പട്ടികയില്‍ ഇടം പിടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിധിന് ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്, ബിജെപി ബംഗാള്‍ ഘടകത്തിന്റെ ചുമതലയുള്ള കൈലാഷ് വിജയ്വര്ഗീയ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തുടങ്ങിയവരാണ് താരപ്രചാരകരിലെ പ്രമുഖര്‍.
അഭിനയരംഗത്തുനിന്ന് പാര്‍ട്ടിയിലെത്തിയ ലോക്കറ്റ് ചാറ്റര്‍ജി, രൂപ ഗാംഗുലി, ബാബുല്‍ സുപ്രിയോ, മനോജ് തിവാരി, ശ്രബന്തി ചാറ്റര്‍ജി, പായല്‍ സര്‍ക്കാര്‍, ഹിരണ്‍ ചാറ്റര്‍ജി എന്നിവരും ബിജെപിക്കായി പ്രചാരണത്തിനിറങ്ങും. അതിനിടെ, മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നന്ദിഗ്രാമിലെ വസതിക്കു സമീപം ഹോര്‍ഡിംഗുകള്‍ ഉയര്‍ന്നു.
മിഡ്നാപൂര്‍, നന്ദിഗ്രാമിന് വേണ്ടത് സ്വന്തം മകനെ, പുറത്തുനിന്നുള്ള വ്യക്തിയെ അല്ല എന്നാണ് ഹോര്‍ഡിംഗുകളില്‍ എഴുതിരിയിക്കുന്നത്. നന്ദിഗ്രാമില്‍ മമതാ ബാര്‍ജിക്കെതിരെ മത്സരിക്കുന്ന ബിജെപിയുടെ സുവേന്ദു അധികാരിക്കായി മിഥുന് ചക്രവര്‍ത്തി മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തും. മാര്‍ച്ച് 12ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ മിഥുന് ചക്രവര്‍ത്തി, ധര്‍മേന്ദ്ര പ്രധാന്, സ്മൃതി ഇറാനി എന്നിവര്‍ ഒപ്പമുണ്ടാകുമെന്ന് അധികാരിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: