ഡെറാഡൂണ്‍: ബിജെപി മുതിര്‍ന്ന നേതാവും എംപിയുമായ തിരാത് സിംഗ് റാവത്ത് പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. രാവിലെ ചേര്‍ന്ന ബിജെപി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് തിരാത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരാത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഗര്‍വാള്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എപിയാണ് അദ്ദേഹം.
നിലവില്‍ ബിജെപി ദേശീയ സെക്രട്ടറിയായ തിരാത് സിംഗ് റാവത്ത് 2012 മുതല്‍ 17 വരെ ചൗബട്ടാഖല് എംഎല്‍എയായിരുന്നു. ഉത്തരാഖണ്ഡ് ബിജെപി അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സ്കൂള്‍കാലം മുതല്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തിരാത് സിംഗ് റാവത്ത് രണ്ട് ദശകങ്ങളായി ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: