Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ മാപ്പിള ലഹള

സിപിഎമ്മില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ നയിച്ച അക്രമാസക്തമായ സമരങ്ങളില്‍ ആസാദി മുദ്രാവാക്യം മുഴക്കി വലിയൊരു വിഭാഗം സിപിഎമ്മുകാര്‍ അണിചേര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 05:00 am IST
inEditorial

പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ പി. നന്ദകുമാറിനു പകരം ടി.എം. സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന് അകത്തുണ്ടായിരിക്കുന്ന പൊട്ടിത്തെറി പാര്‍ട്ടി നേതൃത്വം ചിത്രീകരിക്കുന്നതുപോലെ ലളിതമായ ഒന്നല്ല. പാര്‍ട്ടിയുടെ ലോക്കല്‍-ബ്രാഞ്ച് കമ്മിറ്റികളിലെ നിരവധി പേരാണ് രാജിവച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റികളും പാര്‍ട്ടിയുടെ ഹിന്ദുവായ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. ”നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും” എന്ന ബാനറിനു പിന്നില്‍ തെരുവില്‍ അണിനിരന്നവര്‍ സിപിഎം നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നു. ഇത് നേതൃത്വം അവകാശപ്പെടുന്നപോലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പൊതുവികാരമല്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. അതിനാല്‍ അണികളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നൊക്കെ ചില സിപിഎം നേതാക്കള്‍ പറയുന്നത് നിരര്‍ത്ഥകമാണെന്ന് അവര്‍ക്കു തന്നെ അറിയാം.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. അതൊരു പുതിയ കാര്യമല്ല. 2006 ലും 2011 ലും വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ സിപിഎമ്മില്‍ തഴച്ചുവളര്‍ന്ന വിഭാഗീയതയുടെ അനിഷേധ്യമായ അധ്യായങ്ങളാണ്. ഇത്തരം ചേരിപ്പോരുകള്‍ വേറെയും ഉണ്ടായിട്ടുണ്ട്.  എന്നാല്‍ പൊന്നാനിയിലെ പ്രതിഷേധം ഈ വിഭാഗത്തില്‍പ്പെടുത്താവുന്നതല്ല. അത് മതപരമാണ്. മതതീവ്രവാദികളുടെ അജണ്ടയുമായാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ തട്ടകത്തില്‍ അന്യമതസ്ഥനായ ഒരുവനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന തീവ്രവികാരമാണ് പ്രകടിപ്പിക്കപ്പെട്ടത്. അപ്പോള്‍ ഒരു ചോദ്യമുയരാം. പൊന്നാനി മണ്ഡലത്തില്‍നിന്ന് പലതവണ തെരഞ്ഞെടുക്കപ്പെട്ടത് ഒരു ശ്രീരാമകൃഷ്ണനാണല്ലോ. പേരുകൊണ്ട് മാത്രമായിരുന്നു ഇത്. പെരുമാറ്റത്തിലും പ്രവൃത്തിയിലും ഈ ജനപ്രതിനിധി എങ്ങനെയായിരുന്നുവെന്ന് സംസ്ഥാന രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കുന്ന സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തുമൊക്കെയായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍നിന്ന് വ്യക്തമായതാണ്. പൊന്നാനിയിലെ തന്റെ ‘ജനസമ്മതി’യുടെ രഹസ്യം എന്താണെന്ന് ഈ മഹാശയന്റെ നാവില്‍നിന്നുതന്നെ കേട്ട് ജനങ്ങള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. അവസരം വന്നപ്പോള്‍ ഇനി അപരന്‍ വേണ്ട, സ്വന്തം ആള്‍ മതിയെന്ന് മതതീവ്രവാദികള്‍ തീരുമാനിച്ചതിന്റെ ഫലമാണ് പൊന്നാനിയിലെ പ്രതിഷേധം.  

സിപിഎമ്മില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ നയിച്ച അക്രമാസക്തമായ സമരങ്ങളില്‍ ആസാദി മുദ്രാവാക്യം മുഴക്കി വലിയൊരു വിഭാഗം സിപിഎമ്മുകാര്‍ അണിചേര്‍ന്നിരുന്നു. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് രാഷ്‌ട്രീയ ധാരണയുടെ അടിസ്ഥാനത്തിലാണ്. പൗരത്വ വിരുദ്ധ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഹിന്ദുവായ സ്ഥാനാര്‍ത്ഥിക്കെതിരെ പൊന്നാനിയില്‍ നടന്ന പ്രകടനവും. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി. സുധാകരന് സീറ്റു നല്‍കാതെ എസ്ഡിപിഐക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു തന്നെയാണ്. സഖ്യകക്ഷിയായ കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയിരിക്കുന്ന കോഴിക്കോട്ടെ കുറ്റിയാടി സീറ്റിലും മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മുസ്ലിങ്ങള്‍ തന്നെയാവണം എന്ന അജണ്ടയാണ് തീവ്രവാദികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ രീതി പിന്തുടരണമെന്ന് ഇവര്‍ ശഠിക്കുന്നു. മതവിഭാഗീയതയുടെ ഈ രാഷ്‌ട്രീയത്തിന് സിപിഎം കീഴടങ്ങുകയാണ്. 1921 ലെ മാപ്പിളലഹളയുടെ നൂറാം വാര്‍ഷികം നടക്കുമ്പോള്‍, അന്നത്തെ മതവിദ്വേഷത്തിന്റെയും മനുഷ്യക്കുരുതികളുടെയും സിരാകേന്ദ്രമായിരുന്ന പൊന്നാനിയില്‍ ‘വിജയം’ ആവര്‍ത്തിക്കാനാണ് തീവ്രവാദികള്‍ നോക്കുന്നത്. മാപ്പിളസ്ഥാന്‍ മാതൃകയില്‍ മലബാര്‍ സംസ്ഥാനത്തിനുവേണ്ടിയുള്ള വാദം ഉയര്‍ന്നിരിക്കെ മതതീവ്രവാദികളുടെ പൊന്നാനി മോഡലിനെതിരെ കനത്ത ജാഗ്രതയും പ്രതിരോധവും ഉയര്‍ന്നു വരണം.

Tags: cpimഅസംബ്ലി ഇലക്ഷന്‍Ponnaniനിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.