ചേര്‍ത്തല: വയലാറില്‍ ആര്‍എസ്എസ് ശാഖാ ഗടനായക് നന്ദു ആര്. കൃഷ്ണയുടെ കൊലപാതകത്തില്‍ അഞ്ച് പേര് കൂടി പിടിയില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. രണ്ട് പ്രതികളേയും ഇവരുമായി ബന്ധമുള്ള മൂന്ന് പേരുമാണ് അറസ്റ്റിലായത്.
വയലാര്‍ പയത്തിക്കാട്ട് സിറാജുദ്ദീന് (സിറാജ്-36), ചന്തിരൂര്‍ ഇളയപാടം ഒടിയില്‍ ഷമ്മാസ്(39) എന്നിവരെയും സിറാജിന് ഒളിത്താവളമൊരുക്കിയ താമരക്കുളം റഹീം മന്‍സിലില്‍ റിയാസ് (25), കൃഷ്ണപുരം കിഴക്കേതില്‍ മുല്ലശ്ശേരി ഷാബുദ്ദീന്‍കുഞ്ഞ്(49), തൃക്കുന്നപുഴ വടച്ചിറയില് ഷിയാദ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി ആലപ്പുഴ സബ്ജയിലിലേക്ക് മാറ്റി. 25 പേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്. ബാക്കിയുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: