കൊല്ലം: ഭിന്നശേഷിയില്‍പ്പെട്ടവര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വോട്ടിടല്‍ സംബന്ധിച്ച് ഇനി ആശങ്ക വേണ്ട. ഇവര്‍ക്കെല്ലാം പ്രക്രിയ സംബന്ധിച്ചുള്ള അവബോധം പകരുന്നതിന് സംവിധാനം സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ വരണാധികാരികള്‍ മുഖേനയാണ് നല്‍കുക.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ കളക്ടര്‍ വിശദമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സ്ഥലപരിമിതികളുള്ള പോളിംഗ് സ്റ്റേഷനുകളില്‍ സാമൂഹികഅകലം ഉറപ്പു വരുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാനും നിര്‍ദ്ദേശം നല്കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്കുന്ന പട്ടിക അടിസ്ഥാനമാക്കി കോവിഡ് പോസിറ്റീവായ വോട്ടര്‍മാര്‍ക്കുള്ള ഫോം 12എ യുടെ വിതരണം ഇന്ന് ആരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സബ് കളക്ടര്‍ ശിഖ സുരേന്ദ്രന്, എ.ഡി.എം അലക്സ് പി. തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ശ്രീലത, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ട്രോള് റൂം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കാനായി കളക്ട്രേറ്റില്‍ കണ്ട്രോള് റൂം തുറന്നു. ഫോണ്‍ 0474 2792110.
പ്രതികരിക്കാൻ ഇവിടെ എഴുതുക: