കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഒമ്പതായി. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ഒരു ഓഫീസ് കെട്ടിടത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ രണ്ട് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ നാല് പേര് അഗ്നിശമന സേനാംഗങ്ങളാണ്. റെയില്‍വേ പോലീസ് സേനാംഗവും സ്ഥലം എഎസ്ഐയും മരിച്ചവരില്‍ ഉള്‍പ്പെടും. തീ അണയ്ക്കാനുളള ശ്രമത്തിനിടെയാണ് ഇവര്‍ മരിച്ചത്.
ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്. ടിക്കറ്റിങ് ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്ത്തിച്ചിരുനന്നത്. കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇത് മറ്റ് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉള്‍പ്പടെയുള്ള സംഘമെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. 12-ാം നിലയിലെ ലിഫ്റ്റിനുള്ളിലാണ് അഞ്ചു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ലിഫ്റ്റിനുള്ളില്‍ ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഇവര്‍ മരിച്ചത്.
തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുകയെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈസ്റ്റേണ്‍ റെയില്‍വേയുടെ ടിക്കറ്റ് റിസര്വ്വേഷന് സെര്‍വ്വറുകളും കമ്മ്യൂണിക്കേഷന്‍, സിഗ്നല്‍, ടെലികോം വിഭാഗങ്ങളും പ്രവര്‍ത്തിച്ചിരുന്ന ഫ്ളോറിലാണ് അപകടം ഉണ്ടായത്. ദുരന്തത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടത് ദുഃഖകരമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: