തിരുവനന്തപുരം: എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ബന്ധമുണ്ടെന്ന് ആരോപിച്ചാല്‍ അതിനെ നിഷേധിക്കുന്ന സിപിഎം നേതാക്കള്‍ അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വെട്ടിലായിരിക്കുകയാണ്.
രണ്ടു വട്ടം തുടര്‍ച്ചയായി ജയിച്ചവരെ മാറ്റി നിര്‍ത്തുകയെന്ന നയം കാരണം മന്ത്രി ജി. സുധാകരനെ ഒഴിവാക്കി പകരം കൊണ്ടുവന്നത് എച്ച. സലാമിനെ. സി ഐടിയു ജില്ലാ സെക്രട്ടറിയാണ് എച്ച് സലാം. എന്നാല്‍ സലാം എസ്ഡിപി ഐക്കാരനാണെന്ന് ആലപ്പുഴ ജില്ലയിലെ സഖാക്കള്‍ തന്നെയാണ് ഉറക്കെ വിളിച്ചുപറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലയില്‍ തന്നെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എന്തിന് പുന്നപ്ര-വയലാര്‍ രക്തസാക്ഷിമണ്ഡപം സ്ഥിതിചെയ്യുന്ന വലിയ ചുടുകാട്ടിലെ സ്മൃതിമണ്ഡപത്തില്‍ വരെ എസ്ഡിപി ഐ ബന്ധം ആരോപിച്ച പോസ്റ്ററുകള്‍ എത്തി.
‘ജിയെ (ജി സുധാകരനെ) മാറ്റിയാല്‍ മണ്ഡലം തോല്‍ക്കും. ജി. സുധാകരന് പകരം എസ്ഡിപി ഐക്കാരന്‍ സലാമോ’ എന്നതാണ് ഒരു പോസ്റ്ററിലെ വാചകം. ഇതേ പോസ്റ്റര്‍ തന്നെയാണ് പ്രധാനമായും ജില്ലയില്‍ പല ഭാഗങ്ങളിലും സഖാക്കള്‍ തന്നെ പതിച്ചത്. പാര്‍ട്ടിയിലെ സീനിയറായ സലാമിന്റെ തന്നെ ചില രഹസ്യബാന്ധവങ്ങളാണ് ഇത്തരത്തിലൊരു ആരോപണമുന്നയിക്കാന്‍ സഖാക്കളെ പ്രേരിപ്പിച്ചതെന്നറിയുന്നു.
സലാമിനെ കൊണ്ടുവരാന്‍ പിന്നില്‍ നിന്നും പ്രവര്‍ത്തിച്ച ആള്‍ തന്നെ അധികം വൈകാതെ തരം താണ ഭാഷയില്‍ പൊട്ടിത്തെറിച്ചു. സലാമിനെ അപകീര്ത്തിപ്പെടുത്താന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചവരെ ഏരപ്പാളികളെന്നാണ് പാര്‍ട്ടി ജില്ല സെക്രട്ടറി ആര്‍. നാസര്‍ വിളിച്ചത്. അപ്പോഴും അദ്ദേഹം പോസ്റ്ററൊട്ടിച്ചത് സഖാക്കളല്ലെന്ന് പറഞ്ഞിട്ടില്ല. അതായത് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള വര്‍ഗ്ഗീയ ചേരിതിരിവുകള്‍ തന്നെയാണ് മറനീക്കി പുറത്തുവരുന്നത്.
പേരും മതവും നോക്കി സഖാക്കളെ എസ് ഡിപി ഐക്കാരാക്കുന്ന രീതിയ്‌ക്കെതിരെയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയരുന്നുണ്ട്. പകല്‍ സഖാവും രാത്രി ഇസ്ലാമിക തീവ്രവാദിയായും പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ സിപിഎമ്മിലുണ്ടെന്ന ആരോപണം ഒടുവില്‍ സഖാക്കള്‍ തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: