കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നൊരു യാത്ര പോകുക, തെക്കേ അറ്റത്തേക്ക്. തെരെഞ്ഞടുപ്പ് അടുക്കുമ്പോള്‍ ഇത്തരം യാത്രകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പതിവാണ്. തങ്ങളുടെ ആശയവും ആവശ്യവും ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ യാത്രകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഏറെ പ്രയോജനകരമാണ്. വടക്ക് കാസര്‍കോടും തെക്ക് തിരുവനന്തപുരവും. യാത്രയെത്തുന്ന പ്രദേശങ്ങളിലെല്ലാം തടിച്ചുകൂടുന്ന വലിയ പുരുഷാരം. അവര്‍ വിളിക്കുന്ന, ഏറ്റുവിളിക്കുന്ന മുദ്രാവാക്യങ്ങള്‍. രാഷ്ട്രീയവും അരാഷ്ട്രീയവുമായ ചര്‍ച്ചകള്‍. ഓരോ പ്രദേശത്തെയും വ്യത്യസ്തങ്ങളായ മുഖങ്ങള്‍. സാംസ്കാരികമായ പ്രത്യേകതകള്‍. ആദ്യനോട്ടത്തില്‍ തന്നെ പരിചിതരാകുന്നവര്. ഒറ്റനോട്ടത്തില്‍ വെറുപ്പിച്ചവര്‍. യാത്ര മുന്നോട്ടു പോകുമ്പോള്‍ പിന്നിട്ടുപോകുന്ന വഴികള്‍. പുതിയ ഗ്രാമങ്ങള്‍, നഗരങ്ങള്‍. മുമ്പെങ്ങും പോയിട്ടില്ലാത്ത, എപ്പോഴെങ്കിലും പോകുമെന്ന് കരുതിയിട്ടില്ലാത്ത പ്രദേശങ്ങള്‍. ഓരോ പ്രദേശത്തെയും വ്യത്യസ്തങ്ങളായ ഭക്ഷണവിഭവങ്ങള്‍. പരിചയിച്ചിട്ടില്ലാത്ത രുചികള്‍. ചെറുചായക്കടകള്‍ മുതല്‍ വലിയ ഹോട്ടലുകള്‍ വരെ…ആ യാത്രയ്ക്കൊപ്പം സഞ്ചരിക്കുന്നത് വേറിട്ട അനുഭവമാണ്.
ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര ഫെബ്രുവരി 21ന് കാസര്‍കോട്ടു നിന്നാണ് ആരംഭിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത യാത്ര 1960 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്തെത്തുന്നത്. 62 മഹാസമ്മേളനങ്ങള്‍ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നടന്നു. ഓരോ സമ്മളനത്തിലും തടിച്ചുകൂടിയത് പതിനായിരങ്ങള്‍. ഏതാണ്ട് പത്തു ലക്ഷത്തോളം പേര് വിവിധ ജില്ലകളിലായി വിജയ യാത്രയുടെ മഹാസമ്മേളനങ്ങളിലാകെ എത്തി. കൂടാതെ സഞ്ചാരവഴിയില്‍ പലയിടങ്ങളിലായി ആയിരക്കണക്കിനുപേര്‍ യാത്രയുടെ ഭാഗമായി. യാത്ര കടന്നുപോയ ഇടങ്ങളെല്ലാം ഉത്സവാന്തരീക്ഷത്തിലായി. വിജയ യാത്രാ നായകനെ സ്വീകരിക്കാനെത്തിയവരില്‍ സ്ത്രീകളുടെ പങ്കാളിത്തമാണ് ഏറെയുണ്ടായിരുന്നത്.
ഓരോയിടത്തും ജനങ്ങള്‍ക്കൊപ്പം
പുതിയ കേരളത്തിനായി അഴിമതിവിമുക്തം, പ്രീണനവിരുദ്ധം, സമഗ്രവികസനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള യാത്രയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ക്കുപരി സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടു. വയനാട്ടിലെ പണിയ കോളനിയും കണ്ണൂരിലെ പള്ളിപ്രം കോളനിയും ഉള്‍െപ്പടെയുള്ള ഇടങ്ങളിലേക്ക് വിജയ യാത്രാ നായകനെത്തിയത് ഇതിന്റെ ഭാഗമായാണ്. വയനാട്ടിലെ വനവാസിസമൂഹം അനുഭവിക്കുന്ന ദുരിതജീവിതത്തിലേക്ക് വീണ്ടും ശ്രദ്ധ എത്തിക്കുന്നതിന് പണിയ കോളനി സന്ദര്‍ശനം വഴിവച്ചു. തൃശൂരിലെയും കൊച്ചിയിലെയും മത്സ്യത്തൊഴിലാളികളുടെ കുടികളിലേക്കും വിജയ യാത്രാ നായകനെത്തി.
ഇടതുസര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതിലൂടെ മത്സ്യമേഖലയിലെ ആശങ്ക നിലനില്‍ക്കുന്നതിനിടെയുള്ള സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതായി. ചെല്ലാനം കടല്‍തീരത്തെ മത്സ്യത്തൊഴിലാളികള്‍ അവരുടെ ദുരിതജീവിതം ബിജെപി അധ്യക്ഷനുമുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ കാലങ്ങളായുള്ള മനഃപൂര്‍വമായ അവഗണനയുടെ ചിത്രമാണ് തെളിഞ്ഞത്. ഓരോ പ്രദേശത്തും ഇത്തരം സന്ദര്‍ശനങ്ങളുണ്ടായിരുന്നു. സാംസ്കാരികപ്രവര്‍ത്തകരുടെയും സമൂഹത്തിലെ പ്രമുഖ്യവ്യക്തിത്വങ്ങളുടെയും അടുത്തേക്കും യാത്രാ നായകനെത്തി. മാറാട് കടപ്പുറത്ത് മതഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനനടത്തുകയും ചെയ്തു. എല്ലാദിവസവും യാത്രയെത്തുന്ന സ്ഥലങ്ങളിലെ വ്യാപാരിവ്യവസായി സമൂഹവുമായും ബിസിനസ് രംഗത്തെ പ്രമുഖരുമായും പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കി വിജയം വരിച്ചവരുമായും വിജയ യാത്രാ നായകന് സംവദിച്ചു.
കത്തിക്കയറിയ വിഷയങ്ങള്‍
യാത്രയുടെ ഭാഗമായി 18 പത്രസമ്മേളനങ്ങള്‍ നടത്തി. വിവിധ ജില്ലകളില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു. യാത്ര തുടങ്ങിയതുമുതല്‍ രാഷ്ട്രീയ കേരളത്തില്‍ മാറ്റങ്ങള്‍ പതിവായിരുന്നു. ശബരിമല പ്രക്ഷോഭകര്‍ക്കെതിരെ പിണറായി ഭരണകൂടമെടുത്ത കേസുകള്‍ പിന്‍വലിച്ചത് വിജയയാത്ര തുടങ്ങിയ ശേഷമാണ്. മുഖ്യമന്ത്രി പി
ണറായി വിജയന് ഡോളര്‍കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസിന്റെ സത്യവാങ്മൂലം പുറത്തുവന്നത് യാത്രയുടെ അവസാനനാളിലാണ്. ഇതിനു രണ്ടിനുമിടയില്‍ എത്രയെത്ര സംഭവങ്ങള്‍…
ദേശീയനേതാക്കളും പ്രാദേശികനേതാക്കളുമടക്കം മുഴങ്ങിക്കേട്ടത് എത്രയോപേരുടെ ശബ്ദങ്ങള്‍. യാത്രാനായകന്റെ വരവറിയിച്ചുകൊണ്ട് മുന്നേപോകുന്ന ഉച്ചഭാഷിണി. ഈ വാഹനത്തിനു തൊട്ടുപിന്നാലെ വിജയയാത്രാ നായകനെത്തുന്നു… ഉച്ചഭാഷിണി വാഹനമെത്തിക്കഴിഞ്ഞാല് സജീവമാകുന്ന സമ്മേളനവേദി. വേദിയില്‍ വിവിധ പ്രാസംഗികര്‍ കത്തിക്കയറും. അവരുടെ പ്രസംഗത്തില്‍ നിറയുന്നത് എത്രയെത്ര വിഷയങ്ങള്‍. അഴിമതിയും സ്വര്‍ണക്കള്ളക്കടത്തും ശബരിമല ആചാരലംഘനവും അവതരിപ്പിച്ച് കത്തിക്കയറുന്നവര്‍ അവസാനം നരേന്ദ്ര മോദിയുടെ വികസന പദ്ധതികളിലേക്കെത്തും. മോദി മാതൃക കേരളത്തില്‍ നടപ്പാക്കുമ്പോള്‍ പുതിയകേരളം സൃഷ്ടിക്കപ്പെടും. അധികം വൈകാതെ വിജയ യാത്രാ നായകന് വേദിയിലേക്കെത്തും. പൂക്കള്‍ വിതറിയും പടക്കംപൊട്ടിച്ചുമാണ് സ്വീകരണം. പിന്നീട് പതിയെ തുടങ്ങി ഉച്ചസ്ഥായിയിലെത്തുന്ന പ്രസംഗം. ആവേശത്തോടെ ജനങ്ങളുടെ ആര്‍പ്പുവിളികള്‍, ഹര്‍ഷാരവം…
കാസര്‍കോടിന്റെ മീന്‍കറിയുടെ രുചി എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല…പ്രത്യേകിച്ച് തിരുവനന്തപുരത്തുകാരന്. കാസര്‍കോട് സിപിസിആര്‍ഐയുടെ അതിഥി മന്ദിരത്തിലെ മീന്‍കറി രുചിച്ചപ്പോള്‍ അത് ബോധ്യമായി. ഓരോ സ്ഥലത്തും വ്യത്യസ്ത രുചിയും മണവുമാണ് മീന്‍കറിക്ക്. മലപ്പുറത്തെ മീന്‍കറിക്ക് രുചി കൂടും. കോട്ടയത്തുവന്നപ്പോള്‍ നല്ല ഏരിവുള്ള കറി. ആരോപറഞ്ഞു, സുറിയാനി അടുക്കളയിലെ കറിയാണെന്ന്. തിരുവനന്തപുരത്തെത്തി തേങ്ങ അരച്ച് മുരിങ്ങയ്ക്കായുമിട്ട മീന്‍കറി കഴിച്ചപ്പോള്‍ വീട്ടിലേക്കെത്തിയ സന്തോഷം… യാത്ര അവസാനിക്കാറായപ്പോള്‍ വലിയ നിരാശ… ഇനി മുമ്പേ പോകുന്ന അകമ്പടി വാഹനത്തിലെ ഉച്ചഭാഷിണിയിലെ ശബ്ദമില്ലല്ലോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: