കൊച്ചി: കേരളത്തില്‍ കള്ളക്കടത്ത് സംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും സംസ്ഥാനത്തെ പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍.
ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.നവമ്പറിനും ജനുവരിക്കുമിടയില്‍ കസ്റ്റംസ്, ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ മൂന്ന് ആക്രമണങ്ങളുണ്ടായെന്നും തനിക്കുനേരെയും ഇതേ സ്ഥലത്ത് വച്ചാണ് തന്റെ വാഹനത്തെ ചിലര്‍ പിന്തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി സ്വര്‍ണ്ണക്കടത്ത് നടത്തിയതായി സംശയമുള്ള സ്ത്രീകളടക്കമുള്ള യാത്രക്കാരെ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നു. ഗുരുതരമായി പരിക്കേല്‍പ്പിക്കുന്നു. കള്ളക്കടത്ത് സംഘങ്ങള്‍ തന്നെയാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്. ഇവരെപ്പറ്റി വ്യക്തമായ വിവരം ലഭിക്കാന്‍ പൊലീസിന് സംവിധാനമുണ്ട്. പക്ഷെ നടപടി ഉണ്ടാകുന്നില്ല. സംഭവങ്ങള്‍ അവര്‍ത്തിക്കുമ്പോഴും ആരെയും അറസ്റ്റ് ചെയ്യുന്നില്ല. തുടക്കത്തില്‍ ഒരന്വേഷണം ഉണ്ടാകും പിന്നീട് അത് നിലയ്ക്കും. ഇതിന് പിന്നിലെ വന്‍ സ്രാവുകളെ കണ്ടെത്താന്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു. കള്ളക്കടത്തുകാര്‍ക്ക് പിന്നില്‍ രാഷ്ട്രീയസ്വാധീനമുള്ള, ഭരണസ്വാധീനമുള്ള ആളുകളുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്. പണ്ട് ഇതായിരുന്നില്ല സ്ഥിതിയെന്നും ഇപ്പോള്‍ തീരെ മോശമാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: