കൊല്‍ക്കൊത്ത: മമത നന്ദിഗ്രാമിലേക്ക് മത്സരിക്കാന്‍ മാറിയത് ഭയം കൊണ്ടാണെന്നും എന്തായാലും അവര്‍ അവിടെ തോല്‍ക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ.
കഴിഞ്ഞ ദിവസമാണ് മമത ബാനര്‍ജി താന്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. മമതയുടെ അടുത്ത അനുയായിയായിരുന്ന സുവേന്ദു അധികാരി മമതയെ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന് ചോദിച്ച് വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ മത്സരിക്കൂ, അവിടെ 50,000 വോട്ടുകള്‍ക്കെങ്കിലും തോല്പിക്കും എന്നായിരുന്നു ഈയിടെ തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേര്‍ന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി. മമത മത്സരത്തിന് നന്ദിഗ്രാം തെരഞ്ഞെടുത്തതിന് പിന്നില്‍ ഈ വെല്ലുവിളിയാണെന്ന് കരുതുന്നു.
‘അവര്‍ പേടിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് നന്ദിഗ്രാമിലേക്ക് മത്സരിക്കാന്‍പോകുന്നത്. എന്തായാലും അവര്‍ മോശമായ രീതിയില്‍ തന്നെ അവിടെ തോല്‍ക്കും,’- കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.
പലര്‍ക്കും സീറ്റുകൊടുക്കാത്ത സാഹചര്യത്തില്‍ തൃണമൂലിലെ നേതാക്കളില്‍ പലരും ബിജെപിയിലേക്ക് വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചിട്ടുണ്ടെന്നായിരുന്നു കൈലാഷ് വിജയ് വര്‍ഗീയയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: