ന്യദല്‍ഹി: ദല്‍ഹി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ഇടനിലക്കാരുടെ നേതാവ് രാകേഷ് ടികായത് വിവിധ ഇടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചു വരികയാണ്. ദസ്‌ന അതിര്‍ത്തിയിലും ഇത്തരമൊരു യോഗം വെള്ളിയാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിന്റെ വേദിയില്‍വച്ച് രാകേഷ് ടികായത്തിനോട് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
വളരെ മൂര്‍ച്ഛയുള്ള ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെ പെണ്‍കുട്ടിയോട് തട്ടിക്കയറുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ പെണ്‍കുട്ടിയുടെ കയ്യില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങി. രാകേഷ് ടികായത് അനുവാദം നല്‍കിയശേഷമായിരുന്നു പെണ്‍കുട്ടി ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് പകരം മൈക്ക് തിരികെ വാങ്ങുകയായിരുന്നു ചുറ്റുംകൂടി നിന്നവര്‍ ചെയ്തത്.
രാകേഷ് ടികായത്തില്‍നിന്ന് മറുപടി വേണമെന്ന് പെണ്‍കുട്ടി പറയുന്നത് കേള്‍ക്കാം. സമരം അവസാനിപ്പിക്കാനുള്ള പരിഹാരം എപ്പോഴുണ്ടാകുമെന്നായിരുന്നു പ്രധാനമായും ആക്ടിവിസ്റ്റ് കൂടിയായ വിദ്യാര്‍ഥിനി ചോദിച്ചത്. സരമംമൂലം യുവാക്കളും കര്‍ഷകരും ആശങ്കയിലെന്നും അവര്‍ ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചും പെണ്‍കുട്ടി പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: