തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബന്ധു നിയമനത്തിനൊപ്പം പിണറായിയുടെ വെട്ടി നിരത്തലും. തലയെടുപ്പള്ളവരൊക്കെ പുറത്താക്കി പിണറായിയും താന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന സംഘവും നയിച്ചാല്‍ മതി എന്ന നിലയിലാണ് സ്ഥാനാര്‍ഥി പട്ടിക. ഡോ.തോമസ് ഐസക്ക്, ജി.സുധാകരന്, എ.കെ.ബാലന്, ഇ.പി. ജയരാജന്, സി. രവീന്ദ്രനാഥ് എന്നീ മന്ത്രിമാരെ ഒഴിവാക്കിയപ്പോള്‍ എം എം മണി ഉള്‍പ്പെടെ തന്റെ അനുകൂലികളായ മന്ത്രിമാരെ ഉള്‍പ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്ക് എതിരാളി ആകുമെന്നതിനാല്‍ ഇ പി ജയരാജനേയും കണ്ണൂരില്‍ പാര്‍ട്ടിയില്‍ തന്നേക്കാള്‍ ശക്തനായാലോ എന്ന ഭയത്താല്‍ പി ജയരാജനേയും ഒഴിവാക്കി. മാത്രമല്ല, കണ്ണൂരില്‍ പി.ജയരാജന് അണികള്‍ക്കിടയില്‍ തന്നേക്കാള്‍ ശക്തനായെന്ന ഭയവും പിണറായിയെ കുറച്ചുകാലമായി അലട്ടിരുന്നു. ഇതാണ് വെട്ടിനിരത്തലിന് കാരണമായത്. അതേസമയം, പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധീരജ് പറഞ്ഞു. മാനദണ്ഡം ബാധകമാക്കുന്നെങ്കില്‍ എല്ലാവര്ക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു.
ഡോ.തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ എടുത്തിരുന്നെങ്കിലും ഒരിക്കലും പിണറായി വിശ്വാസത്തിലെടുത്തിരുന്നില്ല. ഐസക്കിന് സാമ്പത്തിക പണ്ഡിതന് എന്ന പാര്‍ട്ടി വാഴ്ത്തുമ്പോള്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച് പിണറായി വിശ്വാസക്കുറവ് പരസ്യമാക്കി. ജി സുധാകരന് ഇടയക്കിടെ പിണറായി സ്തുതി നടത്താറുണ്ടെങ്കിലും പരസ്പരം അംഗീകിച്ചിരുന്നില്ല. ആലപ്പുഴയില്‍ പാര്‍ട്ടി പിടിക്കാന്‍ ഐസക്കും സുധാകരനും ഒന്നിച്ച് നീക്കങ്ങള്‍ നടത്തിയിട്ടുമുണ്ട്
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്ക് എതിരാളി ആകുമെന്നതിനാല്‍ ഇ പി ജയരാജനേയും കണ്ണൂരില്‍ പാര്‍ട്ടിയില്‍ തന്നേക്കാള്‍ ശക്തനായാലോ എന്ന ഭയത്താല്‍ പി ജയരാജനേയും ഒഴിവാക്കി. കോട്ടയത്ത് കെ സുരേഷ് കുറുപ്പിനും സ്ഥാനം പോയത് പിണറായി ഭക്തി ലേശം പോലും ഇല്ല എന്ന ഒറ്റക്കാരണം കൊണ്ടാണ്. തുര്‍ച്ചയായ രണ്ടു തവണ വിജയിച്ചവര്‍ക്ക് സീറ്റു നല്‍കേണ്ട എന്ന മാനദണ്ഡം വെച്ച് എ കെ ബാലന് ഉള്‍പ്പെടെ അഞ്ചു മന്ത്രിമാര്‍ക്ക് അവസരം നിഷേധിച്ചപ്പോള്‍ കെ ടി ജലീലിന് ഇളവു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: