ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) ബാംഗ്ലൂര്‍ ഇക്കൊല്ലം നടത്തുന്ന മാസ്റ്റേഴ്സ്, റിസര്‍ച്ച് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. എംടെക്- എയ്റോസ്പേസ്, കെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ സിസ്റ്റംസ്, മെറ്റീരിയല്‍സ്, മെക്കാനിക്കല്‍, സിഗ്നല്‍ പ്രോസസിംഗ്, ഇലക്ട്രോണിക് സിസ്റ്റംസ്, മൈക്രോ ഇലക്ട്രോണിക്സ് ആന്റ് വിഎല്‍എസ്ഐ ഡിസൈന്‍, ക്ലൈമറ്റ് സയന്‍സ്, എര്‍ത്ത് സയന്‍സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, നാനോ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ക്വാണ്ടം ടെക്നോളജി, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടേഷണല്‍ ആന്റ് ഡാറ്റാ സയന്‍സ്, സ്മാര്‍ട്ട് മാനുഫാക്ചറിംഗ്. മുഖ്യ സെലക്ഷന് മാനദണ്ഡം ഗേറ്റ് സ്കോറാണ്.
എംഡെസ്- പ്രോഡക്ട് ഡിസൈന്‍ ആന്റ് എന്‍ജിനീയറിംഗ്. പ്രവേശനം ഗേറ്റ്/ സീഡ് സ്കോര്‍ അടിസ്ഥാനത്തില്‍. മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ് (M.Mgt),-, യോഗ്യത ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക്. സെലക്ഷന് ഗേറ്റ്/ഐഐഎം-ക്യാറ്റ്/ജിമാറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍. ഇന്റഗ്രേറ്റഡ് പിഎച്ച്ഡി- ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ സയന്‍സസ്. സെലക്ഷന് ഐഐടി-ജാം/ജസ്റ്റ്-2021 സ്കോര്‍ അടിസ്ഥാനത്തില്‍.
പിഎച്ച്ഡി/എംടെക് (റിസര്‍ച്ച്); പിഎച്ച്ഡി ഇന്റര്‍ ഡിസിപ്ലിനറി മേഖലകള്‍.പിഎച്ച്ഡി- എക്സ്റ്റേണല്‍ രജിസ്ട്രേഷന് പ്രോഗ്രാം (ഇആര്‍പി).യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടിക്രമം, കോഴ്സുകളുടെ വിശദാംശങ്ങള്‍ അടക്കം സമഗ്ര വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനംwww.iisc.ac.in/admissions ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31.
പ്രതികരിക്കാൻ ഇവിടെ എഴുതുക: