കൊല്ലം: ചടയമംഗലം നിയമസഭാ സീറ്റ് മുസ്ലിം ലീഗിന് നല്‍കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിറങ്ങി പ്രതിഷേധിച്ചു. നിയോജക മണ്ഡലത്തിലുടനീളം പ്രതിഷേധം ശക്തമാകുകയാണ്.
കടയ്ക്കലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കുകയും മണ്ഡലത്തിലുടനീളം ലീഗിനെ വിമര്‍ശിച്ചുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. നേരത്തെ മുസ്ലിംലീഗ് മത്സരിച്ചിരുന്ന പുനലൂര്‍, കോണ്‍ഗ്രസിന് നല്കി പകരം ചടയമംഗലം നല്‍കാനാണ് യുഡിഎഫിലെ ധാരണ. ഇതുസംബന്ധിച്ച് യുഡിഎഫ് നേതൃത്വം ഔദ്യോഗിക പ്രഖ്യാപനത്തിന് തയ്യാറാകുന്നതിനിടെയാണ് പ്രതിഷേധം കനത്തത്.
മണ്ഡലത്തില്‍ ലീഗിന് അടിത്തറയില്ലെന്നും കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പോലും പരാജയപ്പെടുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. മണ്ഡലത്തില്‍ മുമ്പ് ജയിച്ചിട്ടുള്ള ഏക കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ യുഡിഎഫ് ഇത് സംബന്ധിച്ച് പുനരാലോചനയ്ക്ക് തയ്യാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: