മൂവാറ്റുപുഴ: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി ബോബി തോമസും അനുയായികളും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. മൂവാറ്റുപുഴയയില് നടന്ന സമ്മേളന യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്നും അംഗത്വം സ്വീകരിച്ചു. കലാകാരന്മാരും മറ്റു പൗര പ്രമുഖരും കെ സുരേന്ദ്രനില്‍ നിന്നും അംഗത്വം നേടി.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ജോളി ജോസഫ്, ജോണ്‍ ഷിബു ഐസക്ക് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഏലിയാസ് ഐസക്ക്, വിന്‍സണ്‍ പയ്യപ്പള്ളി, എയ്ഞ്ചല്‍ കൊച്ചേരി, ഡിക്സണ്‍ ഡിക്രൂസ്, ഷിബിന്‍ ജോണ്സണ് തുടങ്ങിയവര്‍ എറണാകുളത്തുവച്ച് ബിജെപി അംഗത്വമെടുത്തു.
വിജയയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. അക്ഷരനഗരിയായ കോട്ടയത്താണ് ഇന്നത്തെ സമാപന സമ്മേളനം നടക്കുക. ഇടുക്കിയില്‍ നിന്നും എത്തുന്ന യാത്രയെ രാവിലെ 10ന് കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് നഗരകവാടത്തില്‍ ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: