കോട്ടയം: കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തപസ്യ കലാസാഹിത്യ വേദി അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന് അനുസ്മരണം ഉദ്ഘാ ടനം ചെയ്തു. വിനയത്തിന്റെ മൂര്ത്തിമത് ഭാവത്തിന്റെ കൊടുമുടിയേറിയ ഋഷിതുല്യനായ വ്യക്തിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് അദ്ദേഹം പറഞ്ഞു.
തപസ്യ ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് എന്‍. ശ്രീനിവാസന് അദ്ധ്യ ക്ഷനായി. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി നിര്‍വാഹക സമിതി അംഗം രാജാ ശ്രീകുമാര്‍ വര്‍മ്മ അനുസ്മരണപ്രഭാഷണം നടത്തി.
തപസ്യ മേഖലാജോയിന്റ് ജനറല്‍ സെക്രട്ടറി വി.ജി. ജയദേവ്, ജില്ല ജനറല്‍ സെക്രട്ടറി രാജു ടി. പദ്മനാഭന്, വാസ്തു ശാസ്ത്ര വിദഗ്ധന്‍ പ്രസൂന്‍ സുഗതന്, തപസ്യ ജില്ലാ സംഘടന സെക്രട്ടറി ബിബിരാജ് നന്ദിനി, കണ്ണന് മന്നക്കുന്നം, സുരേന്ദ്ര കമ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: