അമ്പലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം ഫലംകണ്ടു. തകഴി ക്ഷേത്രത്തില്‍ ആറാട്ട് നടത്തി ദേവസ്വം ബോര്‍ഡ്. കോവിഡിന്റെ മറവില്‍ ക്ഷേത്രാചാരങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധമായ ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം മാനേജരും നിരീശ്വരവാദികളായ ജീവനക്കാരും ആറാട്ട് ചടങ്ങ് മുടക്കാന്‍ നീക്കം നടത്തിയത്. എന്നാല്‍ ഇതിനെതിരെ ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര നടത്തി പ്രതിക്ഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇന്നലെ രാവിലെ നടന്ന നാമജപ ഘോഷയാത്ര ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പാറ്റൂര്‍ സുദര്ശനന് ഉത്ഘാടനം ചെയ്തു.
തുടര്‍ന്ന് ദേവസ്വം അസി. കമ്മീഷണര്‍, ഡിസി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുകയും ചര്‍ച്ചയുടെ ഭാഗമായി ആനയെ ഒഴിവാക്കി ആറാട്ട് നടത്തുവാന്‍ അനുമതി നല്കി. എന്നാല്‍ ക്ഷേത്രം തന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ആറാട്ട് നടത്താതിരിക്കാന്‍ ഇവര്‍ നടത്തിയ ശ്രമം പരാജയപ്പെടുകയും ആറാട്ട് നടത്തണമെന്ന് തന്ത്രിയും ആവശ്യപ്പെടുകയായിരുന്നു. ആനയെ ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം ആണന്നും ആരോപണമുണ്ട്. ഇവര്‍ ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും, തകഴി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും കൂടി ചേര്‍ന്നാണ് ഇതിന് അനുമതി നിഷേധിച്ചതെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു.
തകഴി ക്ഷേത്രത്തിലെ ആറാട്ടിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത് ഭക്തജനങ്ങളുടെയും വിശ്വാസ സമൂഹത്തിന്റെയും വിജയമാണെന്നും നാമജപ ഘോഷയാത്ര ഉത്ഘാടനം ചെയ്ത് സുദര്ശനന് പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണന്, ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി സുന്ദരേശന്, ജന.സെക്രട്ടറി സജി, ഗോപു, പ്രതിഷ്, ജയകുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: