ഹരിപ്പാട്: ശുദ്ധജലത്തിന് കേഴുന്ന നാട്ടുകാര്‍ക്ക് മുന്മ്പില് കാറ്റാടി പൈപ്പ് ശുദ്ധജല സ്മാരകമാകുന്നു പല്ലനയാറ്റിലുടെ ബോട്ടുകളിലും മറ്റും ഉല്ലാസയാത്ര നടത്തിയിരുന്നവര്‍ക്ക് കാറ്റാടി പൈപ്പ് വിസ്മയമായിരുന്നു. എന്നാല്‍ കാലപ്പഴക്കത്താല്‍ കാറ്റാടി പൈപ്പിന്റെ ചിറകുകള് ഒന്നൊന്നായി ഒടിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇന്ന്. ത്യക്കുന്നപ്പുഴ പാലത്തിന് തെക്ക് ആറിന്റെ തീരത്ത് തെങ്ങോളം ഉയര്ത്തില് തല ഉയര്‍ത്തി നിന്നിരുന്ന കാറ്റാടി പൈപ്പ് ഒരു കാലത്ത് ശുദ്ധജലത്തിന്റെ അക്ഷയ പാത്രമായിരുന്നു. ഇന്ന് ശുദ്ധജലത്തിന് നെട്ടോട്ടമോടുന്നവര്‍ക്ക് മുന്പ്പില് കാറ്റാടി ഞരങ്ങുകയാണ്.
ഏകദേശം 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്യക്കുന്നപ്പുഴ പഞ്ചായത്തിന്റെ പത്താം വാര്‍ഡില്‍ നിര്‍മ്മിച്ച കാറ്റാടി പൈപ്പിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് കാല് നൂറ്റാണ്ടിലധികമായി. കടലും കായലും അതിരിട്ട ഗ്രാമത്തില്‍ ജനം ദാഹജലത്തിന് വലഞ്ഞപ്പോള്‍ എല്ലാവര്ക്കും ശുദ്ധജലമെന്ന ആശയവുമായി 1957 ലാണ് കാറ്റാടി എത്തിയത്. ജല അതോറിട്ടിയുടെ കൊല്ലം ഡിവിഷനിലെ എഞ്ചിനിയറായിരുന്ന കോലപ്പാപിളളയാണ് അമേരിക്കയില്‍ നിന്ന് കാറ്റാടി എത്തിക്കാന്‍ നേതൃത്വം നല്‍കിയത്. 18 ഇതളുകളുള്ള കാറ്റാടിയും ദിശമാറ്റി കൊടുക്കാന്‍ പിന്നിലൊരു വലിയ ചിറകും 60 അടിയുള്ള ടവറിന് മുകളില്‍ സ്ഥാപിച്ചിരുന്നു. കാറ്റടിക്കുമ്പോള്‍ ഇതിനോട് ചേര്‍ന്നുളള യന്ത്രത്തിന്റെ പ്രവര്‍ത്തനത്താല്‍ പിസ്റ്റണ്‍ മുകളിലേക്ക് ഉയര്‍ന്ന് ഭുഗര്‍ഭ ജലമെടുത്ത് അടുത്തുള്ള ടാങ്കില്‍ നിറച്ചിരുന്നു. എന്നാല്‍ യന്ത്രത്തിന് തകരാര്‍ സംഭവിച്ചതോടെ എല്ലാം തുരുമ്പെടുത്ത് നശിച്ചു.
പുനര്‍ ജീവിപ്പിക്കുന്നതിനായി നാട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ജല അതോര്ട്ടിയുമായി ബന്ധപ്പെട്ടു വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ച് 30 വര്‍ഷത്തെ ആയുസ്സ് മാത്രമേ കാറ്റാടിക്കുള്ളുവെന്ന് വിധിയെഴുതി. എന്നാല്‍ ലീഫുകളും പങ്കായവും മാറ്റിയാല്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പുത്തന്‍ തലമുറയില്‍പ്പെട്ട അധികാരികള്‍ കാറ്റാടി പൈപ്പിനെ പുര്‍ണ്ണമായും കൈഒഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: